KMRM അബ്ബാസിയ ഏരിയയുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം വെള്ളിയാഴ്ച 29 നവംബർ 2024 വൈകുന്നേരം 4:30 PM കെ. എം. ആർ. എം ഓഫീസിൽ
വെച്ച് നടത്തപ്പെട്ടു. ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ഛൻറെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ
അബ്ബാസിയ ഏരിയ പ്രസിഡന്റ് ശ്രീ. ജോജി വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അജി ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും, ശേഷം ഏരിയ പ്രസിഡന്റ് ശ്രീ. ജോജി വെള്ളാപ്പള്ളി അദ്ധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു , തുടർന്ന് ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ഛൻ അനുഗ്രഹപ്രഭാഷണം നടത്തി ,KMRM പ്രസിഡൻ്റ് ശ്രീ ബാബുജി ബത്തേരി ഉദ്ഘാടനവും
ട്രഷറർ റാണ വർഗീസ്, അഡ്വൈറി ബോർഡ് ചെയർമാൻ ശ്രീ.. ജോജിമോൻ തോമസ് എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു.
ഏരിയ സെക്രട്ടറി അജി ഫിലിപ്പ് 2024 ഏരിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച് പാസ്സാക്കി. ഏരിയ ട്രഷറർ ശ്രീ. ഡെന്നി എബ്രഹാം ഏരിയ വാർഷിക കണക്കുകൾ അവതരിപ്പിച്ച പാസ്സാക്കി ,റിപ്പോർട്ടിന്മേലുള്ള ചർച്ചകളും സംഘടനാപരമായ ചർച്ചകളും നടന്നു. ശേഷം ബഹുമാനപ്പെട്ട അച്ചൻറെ പ്രാർത്ഥനയോടും ആശീവാദത്തോടും യോഗം പര്യവസാനിച്ചു.