ഈ വർഷം ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും ആയി അഹ്മദി ഏരിയയിലെ എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ച് ചേർന്ന് ദൈവത്തിന് നന്ദി അർപ്പിച്ചു.
30 / 11 / 2024 വൈകിട്ട് 7 pm മംഗഫ് ഹാർമണി സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന കോമൺ പ്രാർത്ഥനയിൽ ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചൻ്റെ കാർമികത്വത്തിൽ അനുഗ്രഹപ്രഭാഷണവും choir ടീമംഗങ്ങളുടെ ഗാനസന്ധ്യ ഉണ്ടായിരുന്നു.
സ്വയംപ്രേരിത പ്രാർത്ഥനയാലും ഗാനങ്ങൾ ആലപിച്ചും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. ഏരിയ പ്രയർ കോർഡിനേറ്റർ ടിൻസ് കെ ചെറിയാനും മറ്റ് ഏരിയ കമ്മറ്റി അംഗങ്ങളും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഈ വർഷത്തെ അഹ്മദി ഏരിയയുടെ കരോൾ ഉദ്ഘാടനവും നടക്കുകയുണ്ടായി.
സന്ധ്യാ പ്രാർത്ഥനയ്ക്കുശേഷം പ്രയർ കോർഡിനേറ്റർ ശ്രീ അജോയ് തോമസ് എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു,സ്നേഹവിരുന്നിനു ശേഷം പ്രാർഥനായോഗം അവസാനിച്ചു.