അഹ്മദി ഏരിയയുടെ വാർഷിക പൊതുയോഗത്തിൽ പ്രൊജ്വെല്ല 2024 അഹ്മദി ഏരിയയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ആക്കാൻ പ്രധാന പങ്കുവഹിച്ച ഗ്രൂപ്പ് ഐറ്റംസ് അംഗങ്ങൾക്ക് ആദരിക്കുകയും വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഏരിയയുടെ നേതൃത്വത്തിൽ നൽകാൻ സാധിച്ചു. ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചൻ്റെ കൈയിൽനിന്നും വിജയികൾ സന്തോഷത്തോടെയും അഭിമാനത്തോടെയും കൂടിയും അത് ഏറ്റുവാങ്ങി.
ഇവാനിയ ക്വിസ് ഏരിയയിൽ പ്രാഥമിക റൗണ്ടിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും നൽകാൻ സാധിച്ചു ,KMRM പ്രസിഡൻറ് ശ്രീ ബാബുജി ബത്തേരി ജനറൽ സെക്രട്ടറി ശ്രീ ബിനു കെ ജോൺ ട്രഷറർ ശ്രീ റാണ വർഗീസ് എന്നിവർ പ്രസ്തുത യോഗത്തിൽ ഉണ്ടായിരുന്നു.ഇവരെല്ലാം ഏരിയയുടെ അഭിമാനമാണ് എന്ന് അഹ്മദി ഏരിയ പ്രസിഡൻറ് ഷാരോൺ തരകൻ ഈ അവസരത്തിൽ അഭിമാനത്തോടുകൂടി പറഞ്ഞു.