News

KMRM അഹ്മദി ഏരിയയുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം വെള്ളിയാഴ്ച 22 നവംബർ 2024  വൈകുന്നേരം 4:30  PM മംഗഫ് ഹാർമണി ഓഡിറ്റോറിയത്തിൽ വെച്ച്    നടത്തപ്പെട്ടു. ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ഛൻറെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ  അഹ്മദി ഏരിയ പ്രസിഡന്റ് ശ്രീ ഷാരോൺ തരകൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിജു ജോസഫ്  സ്വാഗതം ആശംസിക്കുകയും, ശേഷം ഏരിയ പ്രസിഡന്റ് ശ്രീ ഷാരോൺ തരകൻ അദ്ധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു ,  തുടർന്ന് ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ഛൻ അനുഗ്രഹപ്രഭാഷണം നടത്തി ,KMRM പ്രസിഡൻ്റ്    ശ്രീ ബാബുജി ബത്തേരി ഉദ്ഘാടനവും ജനറൽ സെക്രട്ടറി ബിനു കെ ജോൺ , ട്രഷറർ റാണ വർഗീസ് ചീഫ് ഓഡിറ്റർ ഷാജി വർഗീസ് എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. അബ്ബാസിയ ഏരിയ പ്രസിഡൻറ് ശ്രീ ജോജി വെള്ളാപ്പള്ളി സന്നിഹിതനായിരുന്നു.
ഏരിയ സെക്രട്ടറി ബിജു ജോസഫ്  2024 ഏരിയ  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച്  തിരുത്തലോട് പാസ്സാക്കി.  ഏരിയ ട്രഷറർ ശ്രീ ലൈജു കോശി  ഏരിയ വാർഷിക കണക്കുകൾ അവതരിപ്പിച്ച പാസ്സാക്കി ,റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്കും സംഘടനാപരമായ ചർച്ചകളും നടന്നു. പ്രോജ്വല ഇവാനിയ ക്വിസ് വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി,ശേഷം ബഹുമാനപ്പെട്ട അച്ചൻറെ പ്രാർത്ഥനയോടും ആശീവാദത്തോടും യോഗം പര്യവസാനിച്ചു.