News

KMRM -ന്റെ പേൾ ജൂബിലിയോട് അനുബന്ധിച്ച് സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ കുവൈറ്റ് സന്ദർശിക്കുകയും ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മുഖ്യ കാർമികത്വം വഹിക്കുകയും ചെയ്യുന്നു.

അത്യഭിവന്ദ്യ ബാവ തിരുമേനിയുടെ കുവൈറ്റ് സന്ദര്ശനത്തോട് അനുബന്ധിച്ചും H.E. Msgr. Aldo Berardi പിതാവിന്റെ പ്രത്യേക നിർദ്ദേശത്തോടും അനുഗ്രഹത്തോടും കൂടി അഹമ്മദി അവർ ലേഡി ഓഫ് അറേബിയ ദേവാലയത്തിൽ ഇദംപ്രഥമമായി നവംബർ 3-ആം തീയതി ഞായറാഴ്ച്ച വൈകുന്നേരം 7.15-ന് അത്യഭിവന്ദ്യ ബാവ തിരുമേനി വി:കുർബാന അർപ്പിക്കുന്നു.

അത്യഭിവന്ദ്യ ബാവാതിരുമനസ്സിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള Flex KMRM അഹമ്മദി ഏരിയ യുടെ നേതൃത്വത്തിൽ ദേവാലയത്തിൽ സ്ഥാപിക്കുകയും ചെയ്തു.

ഈ വിശുദ്ധ കർമ്മത്തിൽ മുഴുവൻ KMRM കുടുംബാംഗങ്ങളുടെയും സാന്നിധ്യം  പ്രതീക്ഷിച്ചുകൊള്ളുന്നു.

ബിനു കെ ജോൺ
ജനറൽ സെക്രട്ടറി - KMRM