ചൂരൽ മല ദുരന്ത ഭൂമിയിലെ, വെള്ളാർമല സ്കൂളിലെ കുട്ടികൾക്കായി കെ.എം.ആർ.എം - കെ.ആർ.എഫ് നേതൃത്വത്തിൽ ഒരു കമ്പ്യൂട്ടർ വിതരണം ചെയ്തു. മേപ്പാടി സ്കൂൾ ഓഫീസിൽ ഇന്ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ വി.ഉണ്ണികൃഷ്ണൻഅധ്യക്ഷത വഹിച്ചു.വടുവഞ്ചാൽ, സെൻറ്.മേരീസ് ഇടവക വികാരി റെവ.ഫാ.ഗീവർഗീസ് മഠത്തിൽ യോഗം ഉൽഘാടനം ചെയ്യുകയും കമ്പ്യൂട്ടർ കൈമാറുകയും ചെയ്തു.ദേശീയ മനുഷ്യാവകാശ കമ്മീഷൻ വൈസ് പ്രസിഡന്റ് റോയ് മാത്യു, കെ.ആർ.എഫ് ഏരിയ കമ്മിറ്റ അംഗം എബി പോൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യോഗത്തിനു കെ.ആർ.ഫ് സംസ്ഥാന കമ്മിറ്റി അംഗം ബീന പോൾ സ്വാഗതം ആശംസിച്ചു.