സിറ്റി ഏരിയ - ഫാമിലി പിക്‌നിക് 2024
17 & 18 ഒക്ടോബർ 2024 - അബദലി ഫാം ഹൗസ്
കെ. എം. ആർ. എം. സിറ്റി ഏരിയയുടെ ഈ വർഷത്തെ കർമ്മ പരിപാടിയിലെ പ്രധാന പ്രോഗ്രാം ആയ ഫാമിലി പിക്‌നിക് 2024 ഒക്ടോബർ മാസം 17, 18 (വ്യാഴം & വെള്ളി) തീയതികളിൽ അബദലി ഫാം ഹൗസിൽ വെച്ച് വിവിധങ്ങളായ പരിപാടികളോട് കൂടി നടത്തപ്പെട്ടു.
17 ഒക്ടോബർ (വ്യാഴം) വൈകിട്ട് 7 മണിയ്ക്കു പ്രാർത്ഥനയോടു കൂടി ആരംഭിച്ച പിക്‌നിക്, 18 ഒക്ടോബർ (വെള്ളി) വൈകിട്ട് 5 മണി യോട് കൂടി പര്യവസാനിച്ചു. വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നായി 60 ഓളം കുടുംബാംഗങ്ങൾ പിക്‌നിക്കിൽ പങ്കെടുത്തു. കെ എം ആർ എം ആത്‌മീയ പിതാവ് ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചൻ പിക്‌നിക്കിന് എല്ലാ പ്രാർത്ഥനാശംസകളും നേരുക ഉണ്ടായി. കെ എം ആർ എം പ്രസിഡന്റ് ശ്രീ ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ശ്രീ ബിനു കെ ജോൺ, ട്രെഷറർ ശ്രീ റാണ വർഗീസ് എന്നിവർ പിക്‌നികിൽ പങ്കുചേരുകയും കുടുംബാംഗങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. പിക്നിക് കോഓർഡിനേറ്റർ ശ്രീ അനീഷ് ജി വില്ലോത്തിന്റെ നേതൃത്വത്തിൽ എല്ലാ ഏരിയ കമ്മിറ്റി അംഗങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും, പിക്‌നിക് ഒരു വൻ വിജയമാക്കുവാൻ സഹായിക്കുകയും ചെയ്തു.
ഈ ഫാമിലി പിക്‌നികിൽ പങ്കെടുത്തു ഇതു വിജയിപ്പിച്ച സിറ്റി ഏരിയയിലെ എല്ലാ കുടുംബാംഗങ്ങൾക്കും പ്രത്യേക സ്നേഹവും നന്ദിയും അറിയിക്കുന്നു.
പ്രാർത്ഥനയോടെ,
സിറ്റി ഏരിയ കമ്മിറ്റി
കെ. എം. ആർ. എം.
19 ഒക്ടോബർ 2024