News

മുൻ സെൻട്രൽ മാനേജ്‌മന്റ് കമ്മിറ്റി അംഗവും,KMRM സജീവ പ്രവർത്തകനും അൾത്താര ശിശ്രൂഷകനും  ആയ ജയ്സൺ മണ്ണിൽ കരോട്ട്-ന്  സ്നേഹോഷ്മളമായ യാത്രയയപ്പും KMRM ന്റെ ആദര സൂചകമായ മംഗളപത്രവും നൽകി.

സെപ്റ്റംബർ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച സിറ്റി കോ-കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഡോ.തോമസ് കാഞ്ഞിരമുകളിൽ അച്ഛന്റെ സാന്നിധ്യത്തിൽ KMRM പ്രസിഡൻറ് ശ്രീ.ബാബുജി ബത്തേരി മംഗളപത്രം നൽകി. വൈസ് പ്രസിഡണ്ട് ശ്രീ ജോസഫ് കെ ദാനിയേൽ മംഗള പത്രം വായിക്കുകയും ചെയ്തു.