News

കെ. എം. ആർ. എം. പേൾ ജൂബിലിയോടനുബന്ധിച്ച്,  സെൻട്രൽ കമ്മറ്റി നടത്തുന്ന കുടുംബ നാളം പരിപാടിയുടെ ഭാഗമായി സിറ്റി ഏരിയയിലെ കുടുംബ കൂട്ടായ്മകളുടെ രണ്ടാമത്തെ കുടുംബനാളം പരിപാടി മൗണ്ട് ഒലിവ്സ് കുടുംബകൂട്ടായ്മയുടെ (സെൻറ് പീറ്റേഴ്‌സ് സെക്ടർ)  നേതൃത്വത്തിൽ  വ്യാഴാഴ്ച, 22 ഓഗസ്റ്റ് 2024 @ 7:30  പി.എം ന് സിറ്റി ഹോളി ഫാമിലി കോ- കത്തീഡ്രൽ ദേവാലയത്തിൽ സന്ധ്യാ പ്രാർത്ഥന, കാഴ്ച സമർപ്പണം, വി കുർബാന എന്നിവയോട് കൂടി ഭക്തിപൂർവ്വം ആചരിച്ചു. 

മൗണ്ട് ഒലിവ്സ് കുടുംബകൂട്ടായ്മ അംഗങ്ങളുടെ കാഴ്ച സമർപ്പണത്തോടുകൂടി ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് ആത്മീയ പിതാവ് ബഹുമാനപ്പെട്ട തോമസ് കാഞ്ഞിരമുകളിൽ അച്ചൻ  കാർമ്മിത്വം വഹിക്കുകയും, മൗണ്ട് ഒലിവ്സ് കുടുംബ കൂട്ടായ്മയിലെ എല്ലാ കുടുംബാംഗങ്ങളെയും സമർപ്പിച്ചു വിശുദ്ധ കുർബാനയിൽ പ്രാർത്ഥിക്കുകയും ചെയ്തു. ഭക്തിനിർഭരമായ വിശുദ്ധ കുർബാനയ്ക്കു സിറ്റി ഏരിയ ക്വയർ അംഗങ്ങൾ നേതൃത്വം നൽകി.