കെ എം ആർ എം. സിറ്റി ഏരിയയുടെ നേതൃത്വത്തിൽ അഭിവന്ദ്യ യാക്കോബ് മാർ തെയോഫിലോസ് തിരുമേനിയുടെ ഓർമ്മ തിരുനാൾ സിറ്റി കോ-കത്തീഡ്രൽ ദേവാലയത്തിൽ 2024 ജൂൺ 27, വ്യാഴാഴ്ച ആചരിച്ചു.
വന്ദ്യ ജോൺ തുണ്ടിയത്ത് കോർ-എപ്പിസ്കോപ്പ അച്ചന്റെയും, ബഹുമാനപ്പെട്ട ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെയും കാർമ്മികത്വത്തിൽ വി.കുർബാന അർപ്പിക്കുകയും തുടർന്ന് ധൂപ പ്രാർത്ഥന, നേർച്ച വിതരണം എന്നിവയോടു കൂടി ഓർമ്മ തിരുനാൾ സമാപിച്ചു. കെ എം ആർ എം. ൻറെ നാല് ഏരിയകളിൽ നിന്നും നിരവധി കുടുംബാംഗങ്ങൾ ഈ ശ്രുശൂഷകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.