News

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ ശില്പിയും ഭാഗ്യ സ്മരണാർഹനുമായ ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 71-  ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് MCYM - KMRM കുവൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാർ ഈവാനിയോസ് അനുസ്മരണ യാത്രയ്ക്ക് 01/07/2024 തിങ്കളാഴ്ച അഹമ്മദി ദൈവാലയത്തിൽ തുടക്കമായി.
     അഹമ്മദി ദൈവാലയത്തിലെ വി.കുർബാന, ധുപ പ്രാർത്ഥന എന്നിവയ്ക്കുശേഷം  KMRM  ആത്മീയ ഉപദേഷടാവ് Rev. Dr. Thomas Kanjiramukalil അച്ചൻ ആശിർവദിച്ച വള്ളികുരിശ് എം. സി. വൈ. എം പ്രസിഡന്റ്‌ ശ്രീ. ജിൽറ്റോ ജയിംസ്, മാർ ഈവാനിയോസ് പിതാവിന്റെ ഛായാചിത്രം എം. സി. വൈ. എം അഹമ്മദി ഏരിയ കോഡിനേറ്റർ ശ്രീ. ലിജോ കുഞ്ഞുമോൻ തോമസ്, എം. സി. വൈ. എം പതാക ശ്രീമതി. ജെൻസി ജോസഫ് എന്നിവർക്ക് കൈമാറി
അഹമ്മദി ഏരിയക്കുവേണ്ടി  ശ്രീ.ബിജു പാറക്കാവിൽ (ഏരിയ സെക്രട്ടറി ),ശ്രീ.ടിൻസ്. കെ. ചെറിയാൻ (ഏരിയ പ്രയർ കോഡിനേറ്റർ ),ശ്രീ. ഷിബു ജേക്കബ് (പാരിഷ് കൗൺസിൽ), ശ്രീമതി. പ്രീതി വിജോയി (SMCFF Area coordinator ), Master Juan Shibu Mathew (Baladeepam Vice President ), ശ്രീ. ബിനു വിളയിൽ രാജൻ (മുൻ ഏരിയ പ്രസിഡന്റ്‌ ) എന്നിവർ വള്ളികുരിശിൽ മാല അണിയിച്ച് സ്വീകരിച്ചു.അഹമ്മദി ഏരിയയുടെ സ്വീകരണത്തിനുശേഷം പ്രദക്ഷിണമായി  ദൈവാലയത്തിന്റെ പ്രധാന വാതിലിലൂടെ  പുറത്തേക്കിറങ്ങിയശേഷം തിരിച്ച് ദൈവാലയത്തിൽ പ്രവേശിക്കുകയും നേർച്ചവിളമ്പോടു കൂടി ഒന്നാം ദിവസത്തെ അനുസ്മരണ യാത്ര സമാപിക്കുകയും ചെയ്തു.