കെ. എം. ആർ. എം. അഹ്മദി ഏരിയയുടെ അർദ്ധ വാർഷിക പൊതുയോഗം വെള്ളിയാഴ്ച 31 മെയ് 2024 വൈകുന്നേരം 4:00 മണിക്ക് മംഗഫ് ഹാർമണി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പയുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ അഹ്മദി ഏരിയ പ്രസിഡന്റ് ശ്രീ ഷാരോൺ തരകൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ശ്രീ ചെറിൽ കെ ബാബു സ്വാഗതം ആശംസിക്കുകയും, ശേഷം വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി, തുടർന്ന് ഏരിയ പ്രസിഡന്റ് ശ്രീ ഷാരോൺ തരകൻ അദ്ധ്യക്ഷതപ്രസംഗം നടത്തുകയും ചെയ്തു . സെൻട്രൽ മാനേജ്‌മെൻ്റ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റ് ശ്രീ ജോസഫ് കെ ഡാനിയലും വൈസ് പ്രസിഡന്റ് (അഡ്മിൻ) ശ്രീ ജുബിൻ പി മാത്യു ആശംസപ്രസംഗം നടത്തി. ഏരിയ വൈസ് പ്രസിഡന്റ് ശ്രീ ചെറിൽ കെ ബാബു 2024 ഏരിയ അർദ്ധ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച് തിരുത്തലോട് പാസ്സാക്കി. ഏരിയ ട്രഷറർ ശ്രീ ലൈജു കോശി അർദ്ധ വാർഷിക കണക്കുകൾ അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്കും സംഘടനാപരമായ ചർച്ചകൾക്കും ശേഷം ബഹുമാനപ്പെട്ട അച്ചൻറെ പ്രാർത്ഥനയോടും ആശീവാദത്തോടും യോഗം പര്യവസാനിച്ചു.