News

കെ എം ആർ എം സിറ്റി ഏരിയയിലെ സെൻറ് പോൾസ് & സെൻറ് പീറ്റേഴ്‌സ് സെക്ടറുകൾ സംയുക്തമായി രണ്ടു സെക്ടറുകളിലെയും അഞ്ചു കുടുംബ കൂട്ടായ്മകൾ ഒന്ന് ചേർന്ന് കുടുംബദർശൻ പ്രോഗ്രാം ശ്രീ തോമസ് പട്ടിയാനിക്കല്ലിന്റെ ഭവനത്തിൽ വെച്ച് ഏപ്രിൽ 19 വെള്ളിയാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ വിജയകരമായി നടത്തപ്പെട്ടു. സന്ധ്യാ പ്രാർത്ഥനയോട് കൂടി ആരംഭിച്ച കുടുംബദർശൻ പ്രോഗ്രാം സെൻറ് പോൾസ് സെക്ടർ കോഓർഡിനേറ്റർ ശ്രീ ബിനു പി. ബേബി സ്വാഗതം  ആശംസിച്ചു.  സെൻറ് പീറ്റേഴ്‌സ് സെക്ടർ കോഓർഡിനേറ്റർ ശ്രീ അനീഷ് ജി. വില്ലോത്ത് അധ്യക്ഷത വഹിക്കുകയും,  ഏരിയ പ്രയർ കോഓർഡിനേറ്റർ ശ്രീ സാം തോമസ് തിരി തെളിച്ചു കുടുംബദർശൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വന്ദ്യ  ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയുടെ മഹനീയ സാന്നിധ്യത്തിലും, കെ എം ആർ എം  പ്രസിഡൻറ് ശ്രീ ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ശ്രീ ബിനു കെ ജോൺ, ട്രഷറർ ശ്രീ റാണ വർഗീസ്, വൈസ് പ്രസിഡന്റ് (അഡ്മിൻ) ശ്രീ ജുബിൻ പി മാത്യു,  ഏരിയ പ്രസിഡൻറ് ശ്രീ ജോസ് വർഗീസ്, ഏരിയ സെക്രട്ടറി ശ്രീ മജോ മാത്യു, ഏരിയ ട്രഷറർ ശ്രീ റോബിൻ ഫിലിപ്പ്, എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. തുടർന്ന് അംഗങ്ങളുടെ വിവിധങ്ങളായ സംശയങ്ങൾക്കും, പരാതികൾക്കും കെ എം ആർ എം  പ്രസിഡൻറ് ശ്രീ ബാബുജി ബത്തേരി വിശദമായ മറുപടി നൽകി. ഫ്രണ്ട്‌സ് ഓഫ് മേരി കോഓർഡിനേറ്റർ ശ്രീമതി സിനോ ബിൽജി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. സിറ്റി ഏരിയയിൽ നിന്ന് ഉപരിപഠനാർത്ഥം നാട്ടിലേക്കു പോകുന്ന ജെൻസ ജോസ് & നിയ സാം എന്നീ കുട്ടികൾക്ക് ഏരിയ യുടെ സ്നേഹോപകാരം  വന്ദ്യ  ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ അച്ചൻ നൽകി അവരുടെ ഉപരി പഠനത്തിന് എല്ലാ ആശംസകളും നന്മകളും നേർന്നു. കുടുംബ കൂട്ടായ്മകളെ ശാക്തീകരിക്കുവാൻ വേണ്ടി  കുടുംബദർശൻ എന്ന പരിപാടിയ്ക്ക് മുൻകൈ എടുത്ത  സെൻട്രൽ മാനേജ്മെൻറ് കമ്മിറ്റിയോട് ഏരിയയുടെ പ്രത്യേക ആശംസയും നന്ദിയും അറിയിച്ചുകൊള്ളുന്നു.