News

മൂന്ന് ദശാബ്ദങ്ങളായി കുവൈറ്റിലെ മലങ്കര മക്കളുടെ സംഗമവേദിയായ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ സ്ഥാപക ദിനാഘോഷവും,  പേൾ ജൂബിലി കർമ്മപരിപാടികളുടെ ഔദ്യോഗിക ഉത്‌ഘാടനവും 2024 ഫെബ്രുവരി മാസം 29 ആം തീയതി വ്യാഴാഴ്ച വൈകുന്നേരം 06:15ന് കുവൈറ്റ് സിറ്റി, ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ ഹോളി ഫാമിലി ഹാളിൽ വച്ച് നടത്തപ്പെടുന്ന ആഘോഷമായ സമൂഹ ബലിയോട് ആരംഭിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ കെ. എം. ആർ. എമ്മിന്റെ എല്ലാ തലങ്ങളിൽ നിന്നുമുള്ള 30 അംഗങ്ങൾ വീതം അടങ്ങുന്ന ഭക്തിനിർഭരമായ റാലിയും, കുവൈത്തിൽ പ്രവാസ ജീവിതത്തിന്റെ 30 വർഷങ്ങൾ പൂർത്തിയാക്കിയ എല്ലാ കെ. എം. ആർ. എം. അംഗങ്ങളെയും അന്നേ ദിവസം ആദരിക്കുകയും ചെയ്യുന്നു. പ്രസ്തുത കർമ്മപരിപാടി ഉത്‌ഘാടന വേദിയിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.