News

കുവൈറ്റ് സിറ്റി: 01 ഫെബ്രുവരി 2023, വ്യാഴാഴ്ച, വൈകിട്ട് 07:00 ന്, സിറ്റി കോ-കത്തീഡ്രൽ ദൈവാലയത്തിൽ, വിർജിൻ മേരി ഹാളിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനക്കു ശേഷം, 2024 വർഷത്തെ, തെരഞ്ഞെടുക്കപ്പെട്ട സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടേയും, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, പോഷകസംഘടന ഭാരവാഹികൾ, ഉപദേശക സമിതി, മുഖ്യ വരണാധികാരി, എന്നിവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തപ്പെട്ടു.

കെ.എം.ആർ.എം. ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പായുടെ  കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്കുശേഷം കെ.എം.ആർ.എം. ന്റെ   30-ാ മത് ഭരണസമതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലകൾ ഏറ്റെടുത്തു.

തോമസ് പി.എസ്. പ്രസിഡന്റായും,  ബിനു കെ. ജോൺ ജനറൽ സെക്രട്ടറിയായും, റാണാ വർഗീസ് ട്രഷററായും ചുമതല ഏറ്റെടുത്തു.

ജോസഫ് കെ. ഡാനിയേൽ (സീനിയർ വൈസ് പ്രസിഡന്റ്), ജുബിൻ പി. മാത്യു,  തോമസ് ജോൺ (വൈസ് പ്രസിഡന്റുമാർ), മാത്യു കോശി (വർക്കിങ് സെക്രട്ടറി), ജോബൻ ജോയ് (ഓഫീസ് സെക്രട്ടറി), ജിജോ ജോൺ, ജിജു  വർഗീസ് (ജോയിന്റ് ട്രഷറാർ), ബിന്ദു മനോജ് (FOM പ്രസിഡന്റ്), ജിൽറ്റോ ജയിംസ് (M.C.Y.M. പ്രസിഡന്റ്), ശ്രീ. ലിജു പാറയ്ക്കൽ (SMCFF Head Master), ജോജി വെള്ളാപ്പള്ളി (അബ്ബാസിയ ഏരിയ പ്രസിഡന്റ്), ഷാരോൺ തരകൻ (അഹ്മദി ഏരിയ പ്രസിഡന്റ്), ജോസ് വർഗീസ് (സിറ്റി ഏരിയ പ്രസിഡന്റ്), ഷിനു എം. ജോസഫ് (സാൽമിയ ഏരിയ പ്രസിഡന്റ്), ജോജിമോൻ തോമസ്സ് (ഉപദേശകസമിതി അദ്ധ്യക്ഷൻ),  ഷാജി മേലേകാലായിൽ (ചീഫ്‌ ഓഡിറ്റർ), ജോർജ്ജ് മാത്യു  (ചീഫ്‌ ഇലക്ഷൻ കമ്മീഷൻ), എന്നീ സ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തു.