News

കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ സമൂഹം ദനഹാ തിരുനാൾ ആചരിച്ചു.

അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയത്തിൽ വച്ച്,  ജനുവരി 07 ഞായറാഴ്ച വൈകിട്ട്  07: 30 ന്, ദനഹായുടെ ശുശ്രൂഷയും വിശുദ്ധ കുർബാനയും വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പായുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. ശുശ്രൂഷയ്ക്കുശേഷം വാഴ്ത്തിയ വെള്ളം വിശ്വാസികൾക്ക് ഭവനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ക്രമീകരിച്ചു.