News

സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ഉയർത്തി ക്രൈസ്തവിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. ആശംസകൾ കൈമാറിയും മധുരം നൽകിയും വിശ്വാസികൾ തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ടു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ  സമൂഹമായ, കെ.എം.ആർ.എം. ന്റെ യൽദാ ശുശ്രൂഷയും, വിശുദ്ധ കുർബാനയും 25 ഡിസംബർ, തിങ്കളാഴ്ച പുലർച്ച മൂന്നിന് കുവൈറ്റ് സിറ്റി, ഹോളി ഫാമിലി കോ-കത്തീഡ്രൽ ദൈവാലത്തിൽ വച്ച് നടന്നു. ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പായുടെ കാർമ്മികത്വത്തിൽ രാത്രി പ്രാർത്ഥനയും, പ്രദക്ഷിണവും, തീഉഴിലിച്ച ശുശ്രൂഷയും, സ്ലീബാ ആഘോഷവും  തുടർന്ന് വിശുദ്ധ കുർബാനയും നടത്തപ്പെട്ടു. ക്രമീകരണങ്ങൾക്ക് കെ.എം.ആർ.എം.  സെൻട്രൽ മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി.