News

KMRM MCYM  ന്റെ വാർഷിക പൊതുയോഗം 12 ഡിസംബർ 2023 ന് അബ്ബാസിയ KMRM ഓഫീസിൽ വച്ച് നടത്തപ്പെട്ടു. വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പായുടെ പ്രാർത്ഥനയോടെ, KMRM MCYM  പ്രസിഡന്റ്‌ ലിബിൻ കെ. ബെന്നിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിന് സെക്രട്ടറി റിനിൽ രാജു സ്വാഗതം ആശംസിക്കുകയും തുടർന്ന് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു. ട്രഷറാർ സാംസൺ സെറാഫിൻ വാർഷിക കണക്ക് അവതരിപ്പിച്ച് ചർച്ചകൾക്കുശേഷം പാസാക്കി. കഴിഞ്ഞ കാലയളവിലെ കൂട്ടായ പ്രവർത്തനത്തിന് പ്രസിഡന്റ്‌ എല്ലാവർക്കും കൃതക്ഞത രേഖപ്പെടുത്തി. പൊതുയോഗത്തിൽ KMRM പ്രസിഡന്റ്‌ ജോജിമോൻ തോമസ്, ജനറൽ സെക്രട്ടറി ലിബു ജോൺ, ട്രഷറാർ ടിങ്കൂ ജോയ് മറ്റ് CMC അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് സംഘടന ചർച്ചകൾ നടത്തപ്പെട്ടു. 2024 ലേക്കുള്ള KMRM MCYM ന്റെ ഭാരവാഹികളെ തെരഞ്ഞെടുപ്പ്കമ്മിഷന്റെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു.

KMRM MCYM President - Jilto James

Secretary - James K. S.

Treasurer - Libin Philip

എന്നിവരെയും, മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. സ്നേഹഭോജനത്തോടുകൂടി  പൊതുയോഗം സമാപിച്ചു.