News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാ ബാവ ആയിരുന്ന, ഭാഗ്യ സ്മരണാർഹനായ മോറാൻ മോർ സിറിൾ ബസേലിയോസ് പിതാവിന്റെ നാമധേയത്തിൽ കെ. എം. ആർ. എം. ഏർപ്പെടുത്തിയിട്ടുള്ളതാണ് മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്ക്കാരം.

കേരള സിലബസിൽ 10-ാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്തമാക്കുന്ന മലങ്കര സഭയിലെ കുട്ടികൾക്ക്, താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്ക്കാരം നൽകപ്പെടുന്നതാണ്.

മാനദണ്ഡങ്ങൾ

  1. 2019-2020 അദ്ധ്യയന വർഷത്തിൽ കേരള ഗവൺമെന്റ് പാഠ്യപദ്ധതി പ്രകാരം 10-ാം ക്ലാസ്സിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച മലങ്കര കുടുംബാംഗങ്ങളായ കുട്ടികളെയായിരിക്കും ഈ പുരസ്ക്കാരത്തിനായി പരിഗണിക്കുക.
  2. ഒരു രൂപതയിൽ നിന്നും ഒരു കുട്ടി വീതം 11 രൂപതകളിൽ നിന്നും 11 കുട്ടികൾക്ക് മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്ക്കാരം ലഭിക്കുന്നു. 10,000/- രൂപയും, ഫലകവും അടങ്ങുന്നതാണ് പ്രസ്തുത പുരസ്ക്കാരം.
  3. അർഹരായ കുട്ടികൾ അതാത് ഇടവക വികാരിമാർ സാക്ഷിപ്പെടുത്തിയ മാർക്ക് ലിസ്റ്റ് മുഖേന രൂപതാ/അതിരൂപതകൾ വഴിയായി എം.സി.എ. കേന്ദ്രകമ്മിറ്റിയ്ക്ക് അയച്ചു കൊടുക്കേണ്ട താണ്.
  4. ഒരു രൂപതയിൽ നിന്നും ഒന്നിൽ കൂടുതൽ കുട്ടികൾ ഒരേ മാർക്ക് വാങ്ങി അർഹരായാൽ, പ്രസ്തുത കുട്ടികളുടെ ഇടവകയിലെ മതപഠന ക്ലാസ്സുകളുടെ മാർക്കും, എം.സി.വൈ.എം. ലെ പ്രവർത്തനങ്ങളും പരിഗണി ക്കേണ്ടതാണ്.
  5. ഇപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ കുട്ടികളുടെ പേരു വിവരവും മാർക്ക് ലിസ്റ്റും, 2020 സെപ്റ്റംബർ 5-ാം തീയതിയ്ക്ക് മുമ്പായി കെ.എം.ആർ.എം. സെൻട്രൽ മാനേജിംഗ് കമ്മിറ്റിയ്ക്ക് ലഭിക്കേണ്ടതാണ്. പുരസ്ക്കാര വിധിനിർണ്ണയം കെ.എം.ആർ.എം. സെൻട്രൽ മാനേജിംഗ് കമ്മിറ്റിയുടെ പൂർണ്ണ നിയന്ത്രണത്തി ലായിരിക്കും. പ്രസ്തുത പുരസ്ക്കാരം പുനരൈക്യ ആഘോഷ വേദിയിലൂടെ നൽകപ്പെടുന്നതാണ്.