News

KMRM സിറ്റി ഏരിയ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജുബിൻ പി. മാത്യു ന്റെ നേതൃത്വത്തിലുള്ള ഏരിയകമ്മിറ്റി  നേതൃത്വം നൽകിയ പിക്നിക്കിൽ 45-ാളം അംഗങ്ങൾ പങ്കെടുത്തു.

ഏരിയയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് റൈറ്റ് റവ. ജോൺ തുണ്ടിയത്ത് കോറെപ്പിസ്കോപ്പാ, കെ.എം.ആർ.എം. പ്രസിഡന്റ് ജോജിമോൻ തോമസ്, അഹമ്മദി ഏരിയപ്രസിഡന്റ് ജാൻസി തോമസ്എന്നിവർ വിശിഷ്ഠാധിതികളായെത്തി. വിവിധ കലാപരിപാടികളും, കുട്ടികൾക്കായി വിവിധതരം കളികളും സംഘടിപ്പിച്ചു. കബിദ് ഫാം ഹൌസിൽ വച്ച് സംഘടിപ്പിച്ച ഫാമിലി പിക്നിക്കിന്റെ ജനറൽ കൺവീനറായി ജോസ് വർഗീസ് മാടമണ്ണിൽ പ്രവർത്തിച്ചു.