News

കോവിഡ് രോഗാവസ്ഥയുടെ അധിപ്രസരത്തിൽ രോഗികളായവരെ  അത്യാവശ്യ ഘട്ടത്തിൽ ആശുപത്രിയിൽ കൊണ്ടു പോകുവാനും ഭക്ഷണം നൽകുവാനും മറ്റ് ആവശ്യമായ സഹായം എത്തിക്കുവാനും KMRM ന്റെ നേതൃത്വത്തിൽ  ആരംഭിച്ച KMRM GOOD SAMARITANS എന്ന ഗ്രൂപ്പിന്റെ പ്രവർത്തന ഉദ്ഘാടനം,  24 June 2020,  വൈകിട്ട് 08:00 മണിക്ക്, Rev. Fr. John Thundiyath അച്ചൻ നിർവ്വഹിച്ചു. 

കൊറോണക്കാലത്ത് കെ.എം. ആർ. എം. സഹോദരങ്ങളെ സഹായിക്കുന്നതിനുവേണ്ടി തുടങ്ങിയ ഗ്രൂപ്പാണ് ഗുഡ് സമരിറ്റൻസ്.  നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാക്കാം. ഈ ടീമിൽ - നിസഹായർക്ക്, രോഗബാധിതർക്ക്  ഒരു 'സഹായഹസ്തം നൽകാൻ കഴിയുന്നവർക്ക് ഈ ഗ്രൂപ്പിന്റെ  ഭാഗമാകാം. പ്രത്യേകിച്ചും Doctors , Nurടeട, Para medical staff, ഡ്രൈവിംഗ്  പാസ്സ് ഉള്ളവർ, ഭക്ഷണം, മരുന്ന് എന്നിവ നൽകാൻ കഴിയുന്നവർ, തുടങ്ങിയ സന്മനസ്സുള്ളവർക്കെല്ലാം  ഈ ഗ്രൂപ്പിന്റെ ഭാഗമാണ്. 

ഇതിന്റെ കോഓർഡിനേറ്റർ ആയി ശ്രീമതി സജിത സ്കറിയ പ്രവർത്തിക്കുന്നു.