News

MCYM KMRM കുവൈറ്റിൻ്റെ പ്രവർത്തന രംഗത്ത് ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. നിങ്ങളിൽ ഒരുവന് ഇത് ചെയ്യുമ്പോൾ എനിക്ക് തന്നെയാണ് ചെയ്യുന്നത് എന്ന് കർത്താവിൻ്റെ തിരുവചനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പാവപ്പെട്ട ഒരു കുടുംബത്തിന് സുരക്ഷിത ഭവനം ഒരുക്കുക എന്ന സ്വപ്നം യാഥാർഥ്യമാവുകയാണ്.
 
MCYM KMRM KUWAIT ഭവന നിർമ്മാണ പദ്ധതികളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ  വീടിൻ്റെ താക്കോൽദാനവും കൂദാശയും 2023 സെപ്റ്റംബർ 30-ാം തീയതി ശനിയാഴ്ച 11:00 AM (IST) മണിക്ക് മാവേലിക്കര രൂപതയിൽ വെളിയം വെസ്റ്റ് ഇടവകയിൽ നടത്തപ്പെടുന്നു.