News

കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റിന്റെ 30-ാം വാർഷികവും, 93-ാമത് പുനരൈക്യവാർഷികവും, ഓണാഘോഷവും, സെപ്റ്റംബർ 01 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. എട്ടുനോമ്പിനോട് അനുബന്ധിച്ച് സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിച്ചേർന്ന ബത്തേരി ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണവും നൽകപ്പെട്ടു. കെ. എം. ആർ. എം. പ്രസിഡന്റ്‌ ശ്രീ. ജോജിമോൻ തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ വാർഷിക പൊതുസമ്മേളനം അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ലിബു ജോൺ സ്വാഗതവും, ആത്മീയ പിതാവ് വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പാ അമുഖസന്ദേശം നൽകി. അഡ്വൈസറി ബോർഡ്‌ ചെയർമാൻ ജോർജ് മാത്യു ആശംസകൾ അറിയിച്ചു. ട്രഷറാർ ടിങ്കൂ ജോയ്, സീനിയർ വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ പി. ആന്റണി, ജുബിൻ പി മാത്യു, MCYM പ്രസിഡന്റ്‌ ലിബിൻ കെ. ബെന്നി, SMCFF ഹെഡ്മാസ്റ്റർ ലിജു പാറക്കൽ, MCCL-ബാലദീപം പ്രസിഡന്റ്‌ അലൻ സി. ജോമോൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ ബിനു വിളയിൽ, ചീഫ് ഓഡിറ്റർ മാത്യു കോശി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

വാർഷിക സമ്മേളനത്തിൽ മാർ ഗ്രിഗോറിയോസ് വിജയശ്രീ പുരസ്കാരം, വിളവോത്സവ് 2023 ന്റെ റാഫിൽ കൂപ്പൺ, MCYM മലങ്കര സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് ലോഗോ, ടീസർ എന്നിവ പ്രകാശനം ചെയ്തു. പൊതുസമ്മേളനത്തിന് ശേഷം ഓണാഘോഷ പരിപാടികളും ആവേശകരമായ വടംവലി മത്സരവും നടത്തപ്പെട്ടു. സെൻട്രൽ മാനേജിംഗ് കമ്മറ്റി, വർക്കിംഗ്‌ കമ്മിറ്റി ഏരിയ കമ്മറ്റി അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.