News

എട്ടുനോമ്പിനോട് അനുബന്ധിച്ച് കുവൈറ്റിൽ എത്തിച്ചേർന്ന ബത്തേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലിത്തായ്ക്ക്, വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പയുടെയും KMRM പ്രസിഡന്റ്‌ ജോജിമോൻ തോമസിന്റെയും നേതൃത്വത്തിൽ കുവൈറ്റ്‌ വിമാനതാവളത്തിൽ സ്വീകരണം നൽകി. KMRM സെൻട്രൽ, ഏരിയ, വർക്കിംഗ്‌ കമ്മറ്റി അംഗങ്ങൾ, KMRM അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.