News

രക്തദാതാക്കളുടെ ശ്രദ്ധക്ക് 

 ആർക്കൊക്കെ രക്തദാനം ചെയ്യാം 
1.    17 നും 70 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ദാതാക്കൾ
2.    മിനിമം HB Level: പുരുഷൻമാർക്ക്-13.5, സ്ത്രീകൾക്ക്-12.5
3.    കുവൈത്തിൽ കുറഞ്ഞത് 6 മാസമെങ്കിലും തുടർച്ചയായി താമസം ഉള്ളവർക്ക് മാത്രമേ രക്തദാനം നടത്താനാവു (അവധിക്ക് ശേഷമോ/ആദ്യമായി വന്നിട്ടോ 6 മാസം കഴിയണം.)
4.    ദാതാവിന്റെ കുറഞ്ഞ ഭാരം 50 കിലോ ആയിരിണം

 ഒരാൾക്ക് എത്ര തവണ രക്തം നൽകാൻ കഴിയും? 
1.    സാധാരണ രക്തദാനം: ഓരോ 8 ആഴ്ചയിലും (56 ദിവസത്തെ ഇടവേളകളിൽ, വർഷത്തിൽ 6 തവണ വരെ
2.    ഡബിൾ RBC: ഓരോ 16 ആഴ്ചയിലും 3 തവണ വരെ
3.    പ്ലേറ്റ്‌ലെറ്റ് ഡൊണേഷൻ: ഓരോ 2 ആഴ്ചയിലും, വർഷത്തിൽ 24 തവണ വരെ

 രക്തം നൽകുന്ന ദിവസത്തിനായി ഞാൻ എങ്ങനെ തയ്യാറാകണം? 
1.    രക്തദാനം ചെയ്യുന്ന ദിവസത്തിന്റെ തലേദിവസം രാത്രി 6-8 മണിക്കൂറെങ്കിലും ഉറങ്ങുക
2.    ധാരാളം ശുദ്ധ ജലം/പാനീയങ്ങൾ കുടിക്കുക.
3.    രക്തദാനം ചെയ്യുന്ന ദിവസം ആരോഗ്യകരമായ നേരിയ ഭക്ഷണം (കൊഴുപ്പ് രഹിതം) കഴിക്കുക.
4.    നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അല്ലെങ്കിൽ രക്തത്തിൻറെ സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും വിട്ടുമാറാത്ത ആരോഗ്യ അവസ്ഥയോ, ശസ്ത്രക്രിയയോ മുമ്പ് ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
5.    സ്ത്രീകൾ പ്രസവശേഷം ഒരു വർഷം കഴിഞ്ഞും, ഗർഭച്ഛിദ്രത്തിന് ശേഷം ആറുമാസം കഴിഞ്ഞും മാത്രമേ രക്തം ദാനം ചെയ്യാൻ പാടുള്ളൂ. മുലയൂട്ടുന്ന അമ്മമാരും ആര്‍ത്തവമുള്ള സ്ത്രീകളും രക്തദാനം ചെയ്യരുത്.
6.    കോവിഡ് ബാധിച്ചിട്ടുള്ള ആൾ, ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് 14 ദിവസങ്ങൾക്ക് ശേഷം, അല്ലെങ്കിൽ കോവിഡ് സ്ഥിരീകരിച്ച് 28 ദിവസങ്ങൾക്ക് ശേഷം രക്തദാനം ചെയ്യാം.
7.    ഏതെങ്കിലും ഡെന്റൽ ചികിത്സക്ക് ശേഷം കുറഞ്ഞത് 3 ദിവസമെങ്കിലും കഴിയണം രക്തദാനം ചെയ്യാൻ.
8.    നിങ്ങൾ മുമ്പ് ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ചിട്ടുണ്ടെങ്കിൽ ദയവായി ഡോക്ടറെ അറിയിക്കുക.
9.    രക്തം ദാനം ചെയ്യുന്ന ദിവസം നിങ്ങളുടെ ഒറിജിനൽ സിവിൽ ഐഡി (സാധുവായത്) കൊണ്ടുവരിക.
10.    രക്തം സ്വീകരിക്കുന്ന കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോളുകൾ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

 :::രക്തദാനത്തിന് മുമ്പ്::: 

1. ഒഴിഞ്ഞവയറോടെയോ, കൂടുതല് കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിച്ചതിനുശേഷമോ രക്തദാനം നടത്തരുത്.
3. രക്തദാനത്തിനു മൂന്നുമണിക്കൂര്‍ മുമ്പ് നല്ല ഭക്ഷണം കഴിക്കണം
4. രക്തദാനത്തിനു മുമ്പ് 48 മണിക്കൂറിനുള്ളില് മദ്യംഉപയോഗിക്കരുത്.
5. രക്തദാനത്തിനു മുമ്പ് 24 മണിക്കൂറിനുള്ളില് പുകവലിക്കരുത്.
6. രക്തദാനത്തിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള മെഡിസിന് 48 മണിക്കൂറിനുള്ളിൽ ഉപയോഗിക്കരുത്.
7. രക്തദാനസമയത്ത് ശരീരതാപവും, രക്തസമ്മർദ്ദവും നോർമൽ ആയിരിക്കണം.
8. രക്തദാനസമയത്ത് എന്തങ്കിലും തരത്തിലുള്ള അസുഖങ്ങളും ഉണ്ടാവരുത്.
9. ഉറക്കമിളച്ച് വന്ന് രക്തദാനം നടത്തരുത്.
10. രണ്ട് രക്തദാനസമയങ്ങള്‍ തമ്മില് കുറഞ്ഞത് 56 ദിവസങ്ങൾ വ്യത്യാസം ഉണ്ടായിരിക്കണം.
11. രക്തദാനത്തിനു മുന്പും ശേഷവും നന്നായി വെള്ളം കുടിക്കുക

രക്തദാനത്തിനുശേഷം 

1. രക്തദാനത്തിനുശേഷം ഉടന് തന്നെ ജ്യൂസ്, ഷുഗർ സ്നാക്സ് കഴിക്കണം
2. രക്തദാനത്തിനുശേഷം പ്രോട്ടിനുകള് കൂടുതല് അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്
3. തുടർച്ചയായി ശുദ്ധമായ വെള്ളം കുടിക്കണം.
4. രക്തദാനത്തിനുശേഷം സാധാരണ ജോലികള് ചെയ്യാമെങ്കിലും ഭാരം ഉയര്ത്തല് പോലുള്ള
5. ജോലികള് 12 മണിക്കൂറിനുശേഷമേ ചെയ്യാവൂ.
6. രക്തദാനത്തിന് ശേഷം 3 മണിക്കൂർ വരെ പുകവലിക്കരുത്.
7. രക്തദാനം ചെയ്തതിന് ശേഷം 24 മണിക്കൂർ കഴിയുന്നതു വരെ മദ്യം ഉപയോഗിക്കരുത്.