News

കെ.എം.ആർ എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ *പിക്നിക് -2023* മെയ്‌ 4 - 5 തിയതികളിൽ വഫ്രയിൽ നടത്തപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് പ്രാർത്ഥനയോട് കൂടി ആരംഭിച്ച Picnic- ഗാനമേള, കുട്ടികളുടെ ഡാൻസ്,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു . അഞ്ചാം തീയതി നടന്ന സമ്മേളനത്തിൽ, കോർ- എപ്പിസ്കോപ്പയായി സ്ഥാനാരോഹിതനായ വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. KMRM പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി,സീനിയർ വൈസ് പ്രസിഡന്റ്‌ മറ്റ് വിവിധ ഏരിയകളിൽ നിന്നുമുള്ള ഏരിയ പ്രസിഡന്റ്‌മാർ എന്നിവർ പങ്കെടുത്തു. സംഘാടനാ മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ഈ പിക്നിക് എല്ലാവർക്കും പുതിയ ഒരു അനുഭവമായി. മത്സര വിജയികൾക്ക് സമ്മാനദാനവും, തുടർന്ന് വെള്ളിയാഴ്ചവൈകിട്ട് 5 മണിക്ക് പ്രാർത്ഥനയോടുകൂടി പിക്നിക് സമാപിച്ചു.