News

ഈവാനിയ സീസൺ 6 ഫൈനലിന്റെ ഉത്ഘാടന കർമ്മം, 09 ഒക്ടോബർ 2020, 02:30 പി.എം. നു, അത്യഭിവന്ദ്യ  മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനി നിർവ്വഹിച്ചു. റവ. ഫാ. ഷീൻ തങ്കാലയം ക്വിസ്സ് മാസ്റ്ററായി ഇവാനിയ സീസൺ 6 ക്വിസ്സ് പ്രോഗ്രാം ആരംഭിച്ചു. 

ഇവാനിയ സീസൺ 6 ഫൈനലിൽ ആകെ 9 ടീമുകളിൽ നിന്നും 30 അംഗങ്ങൾ പങ്കെടുത്തു. ടീം അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങളും  ചോദ്യങ്ങളുടെ രീതികളും ഓർമ്മിപ്പിച്ചുകൊണ്ട് ക്വിസ്സ് ആരംഭിച്ചു. ആദ്യ ചോദ്യം മുതൽതന്നേ വളരേ ആവേശകരമായ രീതിയിൽ തന്നേ ആയിരുന്നു ഓരോ ടീമും ചോദ്യങ്ങളെ നേരിട്ടത്. ആദ്യ റൌണ്ട് അവസാനിച്ചപ്പോൾ എല്ലാ ടീമുകളും ഒന്നിനൊന്നു മെച്ചമായി ചെറിയ മാർക്കിന്റ വത്യാസത്തിൽ നിലനിന്നു. മാർ ഈവാനിയോസ് പിതാവിനെപ്പറ്റി പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങളുടെ കലവറ ഓരോരുത്തരും തുറന്നപ്പോൾ, ആവേശകരമായ ഒരു മത്സരം, വളരേ നല്ലരീതിയിൽ യാതൊരുവിധ തെറ്റുകുറ്റങ്ങളും കൂടാതെ നിയന്ത്രിക്കുവാൻ ബഹുമാനപ്പെട്ട ഷീൻ അച്ചനും കഴിഞ്ഞു.

മത്സരങ്ങളുടെ അവസാനം ഒന്നാം സ്ഥാനം - അബ്ബാസിയ സെക്ടർ 2- സെന്റ്. മേരീസ്, രണ്ടാം സ്ഥാനം - അബ്ബാസിയ സെക്ടർ 3-ഷാലോം, മൂന്നാം സ്ഥാനം - അബ്ബാസിയ സെക്ടർ 1-സെന്റ്. ജോൺസും നിലനിർത്തി.