News

KMRM ഫ്രണ്ട്സ് ഓഫ് മേരിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബ്രസ്റ്റ് ക്യാൻസർ അവയർനസ് പ്രോഗ്രാമിന്റെ തുടർച്ചയായി, ഏപ്രിൽ 28 ന്, ഉച്ചക്ക് 3:00 മണി മുതൽ 5:00 മണി വരെ Hi-Dine Auditorium ൽ വച്ച് മെഡിക്കൽ ചെക്കപ്പ് ക്യാമ്പും സംഘടിപ്പിക്കുന്നു. 

കുവൈറ്റ് ക്യാൻസർ കൺട്രോൾ സെന്റർ (KCCC) ഓൺകോളജിസ്റ്റ് ഡോക്ടർ സുസോവന സുജിത്ത് നായർ നേതൃത്വം നൽകുന്ന ഈ മെഡിക്കൽ ചെക്കപ്പ് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് FOM ഭാരവാഹികൾ  അറിയിക്കുന്നു.

പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഇതോടൊപ്പം കൊടുത്തിരിക്കുന്ന Jot Form വഴി പേര് രെജിസ്റ്റർ ചെയ്യണമെന്ന്  അറിയിക്കുന്നു. മെഡിക്കൽ ചെക്കപ്പിനു ശേഷം FOM അംഗങ്ങൾക്കായി സ്നേഹവിരുന്നും ക്രമീകരിച്ചിരിച്ചതായി FOM പ്രസിഡന്റ് സിമി അനീഷ്, സെക്രട്ടറി Dr. ജിബി പോൾ എന്നിവർ അറിയിച്ചു.

https://form.jotform.com/231011452698049