News

ഈവാനിയ സീസൺ 6 ഫൈനലിന്റെ ഉത്ഘാടന കർമ്മം, 09 ഒക്ടോബർ 2020, 02:30 പി.എം. നു, അത്യഭിവന്ദ്യ  മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവാ തിരുമേനി നിർവ്വഹിച്ചു, അനുഗ്രഹ പ്രഭാഷണം നടത്തി.

ഉച്ചയ്ക്ക് 2:30 ന് കുമാരി ഒലിവിയ ബിനുവിന്റെ പ്രാർത്ഥനാഗാനത്തോടുകൂടി ആരംഭിച്ച മീറ്റിംഗിന് കെ.എം.ആർ.എം. ജനറൽ സെക്രട്ടറി ശ്രീ. ജുബിൻ പി. മാത്യു എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. കെ.എം.ആർ.എം. ന്റെ ആദരണീയനായ പ്രസിഡന്റ് ശ്രീ. ജോജിമോൻ തോമസ്സ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ആത്മീയ ഉപദേഷ്ടാവ്, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി, അത്യഭിവന്ദ്യ ബാവാ തിരുമേനിയെ ഇവാനിയ സീസൺ 6 ന്റെ ഉത്ഘാടനം നിർവ്വഹിക്കുന്നതിനായി ആദരപൂർവ്വം ക്ഷണിച്ചു. 

അത്യഭിവന്ദ്യ ബാവാ തിരുമേനി ഉത്ഘാടനകർമ്മം നിർവ്വഹിച്ച് അനുഗ്രഹ പ്രഭാഷണവും നടത്തി. മാർ ഈവാനിയോസ് പിതാവ്  ആരായിരുന്നെന്നും നമുക്ക് ആരാവണമെന്നും  ബാവാ തിരുമേനി ഓർമ്മിപ്പിച്ചു. പിതാവ് നിലകൊണ്ട സഭാമൂല്യങ്ങൾ, അനുകരണീയമായ ജീവിതത്തിന്റെ പ്രതിബദ്ധതയും അടുത്തറിയുന്നതിനുള്ള അവസരമാണ് ഇത്തരത്തിലുള്ള ക്വിസ്സ് പ്രോഗ്രാം. "making known who is Mar Ivanios. Globalizing the visual and life of Mar Ivanios". പിതാവ് ആരാണെന്നു ലോകത്തോട് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നു. പിതാവിന്റെ ജീവിതം അനുകരണീയമാണ് അത് ലോകത്തോട് പറയുന്നതിനൊപ്പം, അത് അനുകരിക്കുന്നതിന് നമ്മുക്ക് സന്തോഷമുണ്ടെന്ന് സാക്ഷീകരിക്കണം. വിട്ടുവീഴ്ചയോടുകൂടി സഭാജീവിതത്തെ കാണേണ്ടുന്ന ഒരു അവസ്ഥയ്ക്ക് വന്ദ്യ പിതാവിന്റെ ജീവിത കാലത്തും ഇപ്പോഴും അതിനു വലിയ പ്രസക്തിയുണ്ട്. പിതാവെടുത്ത ധീരമായ ഒരു നിലപാടും, പിതാവെടുത്ത സമർപ്പണവും നമ്മുടെ മലങ്കര സഭയെ ഒരു പുതിയ പന്ഥാവിലേക്ക് കൊണ്ടുവരുന്നതിനു സാധിച്ചിട്ടുണ്ട്. കൃപ നിറയുന്ന കുടുംബങ്ങൾക്ക്, 1953  ജൂലൈ യിൽ പിതാവ് ഒരു അടയാളം നൽകിയിട്ടുണ്ട്. ഇന്ന് കുവൈറ്റിൽ കെ.എം.ആർ.എം. വന്ദ്യ പിതാവിനെ ഓർക്കുമ്പോൾ ഇതിനു സമാനമായ അനേകം പ്രതിബദ്ധതകൾ, വിഷയങ്ങൾ നമ്മുടെ മുമ്പിലേക്ക് പരിശുദ്ധാത്മാവ് തരുന്നത് നമുക്ക് വിനയത്തോടെ സ്വീകരിക്കാമെന്നു പ്രാർത്ഥിച്ചുകൊണ്ടും,  ഈ പ്രതിസന്ധികൾക്കിടയിലും ഇത്തരത്തിൽ ഒരു ക്വിസ്സ് പ്രാഗ്രാം സംഘടിപ്പിച്ച കെ.എം.ആർ.എം.  നേയും, ഇത് നയിക്കുന്ന ബഹുമാനപ്പെട്ട ഷീൻ തങ്കാലയം അച്ചനേയും അനുമോദിച്ചുകൊണ്ടും,    ഈവാനിയ സീസൺ 6 ഫൈനലിന്റെ ഉത്ഘാടന കർമ്മം  നിർവ്വഹിച്ചുകൊണ്ട്, പിതാവിന്റെ വാക്കുകൾ അവസാനിപ്പിച്ചു.

ശ്രീ ബാബുജി ബത്തേരി ഈ ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശ്രീ റിജു പി. രാജു, ഈവാനിയ സീസൺ 6 ഫൈനലിന്റെ ഉത്ഘാടന കർമ്മത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു. ഉത്ഘാടന സമ്മേളനത്തിനു ശേഷം ബഹുമാനപ്പെട്ട ഷീൻ തങ്കാലയം അച്ചൻ ക്വിസ്സ് പ്രോഗ്രാം ആരംഭിച്ചു. ശ്രീമതി സജിത സ്കറിയയാണ് ഈ പ്രോഗ്രാം ആദ്യാവസാനം ഏകോപിപ്പിച്ചത്.