News

KMRM അബ്ബാസിയ ഏരിയ ആദ്യ പ്രവർത്തന ഉത്ഘാടനം 25 വർഷം പിന്നിട്ട KMRM, ഭരണ വികേന്ദ്രീകരണത്തിൻ്റെയും സുസ്ഥിര ഭരണസംവിധാനത്തിൻ്റെയും ഭാഗമായി നാല്‌ ഏരിയകളായി തിരിച്ചതിനുശേഷം അബ്ബാസിയ ഏരിയയുടെ ആദ്യ പ്രവർത്തന ഉത്ഘാടനം 2020 ഫെബ്രുവരി മാസം 21-ാം തീയതി അബ്ബാസിയ സെൻ്റ്. മദർ തെരേസാ ഹാളിൽ വെച്ച് നടത്തുകയുണ്ടായി. ഭക്തി നിർഭരമായി നടന്ന വിശുദ്ധ കുർബാനയിൽ അബ്ബാസിയ ഏരിയയിൽ നിന്നുള്ള മുഴുവൻ അംഗങ്ങളുടേയും കാഴ്ച സമർപ്പണത്തോടുകൂടി നടത്തപ്പെട്ടു. KMRM ൻ്റെ ആത്മീയ ഉപദേഷ്ഠാവ് റവ. ഫാ. ജോൺ തുണ്ടിയത്ത് വിശുദ്ധ ബലി അർപ്പിച്ചു. KMRM പ്രസിഡൻ്റ്, സെക്രട്ടറി, സീനിയർ വൈസ് പ്രസിഡൻ്റ്, ഓഫീസ് സെക്രട്ടറി, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ, സെക്ടർ പ്രധിനിധികൾ, പോഷക സംഘടനാ പ്രധിനിധികൾ, പാരീഷ് കൌൺസിൽ അംഗങ്ങൾ, സീനിയർ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു . ഏരിയ ഉത്ഘാടനത്തി നുശേഷം, ഏരിയയിൽ നിന്നും തിരഞ്ഞെടുത്ത പ്രയർ കോർജിനേറ്റേഴ്സ്സ്, കുടുംബ കൂട്ടായ്മ ലീഡേഴ്സ്, സെക്ടർ പ്രധിനിധികൾ, ഏരിയ പ്രധിനിധികൾ എന്നിവരെ പരിചയപ്പെട്ടതിനേത്തുടർന്ന്, ആത്മീയ ഉപദേഷ്ടാവുമായി ചേർന്നുള്ള ഫോട്ടാസെഷനു ശേഷം നേർച്ച വിളമ്പോടുകൂടി ഏരിയ ഉത്ഘാടനം സമംഗളം പര്യവസാനിച്ചു.