News

ഫ്രണ്ട്സ് ഓഫ് മേരിയുടെ 2023 വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനവും, പ്ലാനർ പ്രകാശനവും ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ നിർവ്വഹിച്ചു. Feb. 9, വ്യഴാഴ്ച വൈകിട്ട്, 07:15 ന്, സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാളിൽ വച്ച് നടത്തിയ വിശുദ്ധ കുർബാനയ്‌ക്കുശേഷം കർമ്മപദ്ധതിയുടെ പ്ലാനർ പ്രകാശനം ബഹുമാനപ്പെട്ട അച്ചൻ നിർവഹിച്ച്, ഫ്രണ്ട്സ് ഓഫ് മേരി പ്രസിഡന്റ് ശ്രീമതി സിമി അനീഷിന് നൽകി. തുടർന്ന് അൾത്താരയിൽകത്തിച്ച മെഴുകുതിരിയിൽ നിന്നും തിരി കത്തിച്ച് എഫ്.ഓ.എം. പ്രസിഡണ്ടിനും കമ്മിറ്റി അംഗങ്ങൾക്കും നൽകിക്കൊണ്ട് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.

KMRM സീനിയർ വൈസ് പ്രസിഡന്റും, പോഷകസംഘടനകളുടെ ആനിമേറ്ററുമായ ശ്രീ. സന്തോഷ് പി. ആന്റണി, KMRM ജനറൽ സെക്രട്ടറി ലിബു ജോൺ, ട്രഷറാർ ടിങ്കു ജോയ്, വൈസ് പ്രസിഡന്റ് ആൽഫ്രഡ് ചാണ്ടി, വർക്കിംഗ് സെക്രട്ടറി ജയ്സൺ മണ്ണിക്കരോട്ട്, മറ്റ് സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫ്രണ്ട്സ് ഓഫ് മേരി അംഗങ്ങൾ എല്ലാവർക്കും മധുരവിതരണവും നടത്തി.