News

മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് (MCCL)-ബാലദീപം ഉദ്ഘാടനം ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ നിർവ്വഹിച്ചു.

Feb. 9, വ്യഴാഴ്ച വൈകിട്ട്, 07:15 ന്, സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാളിൽ വച്ച് നടത്തിയ വിശുദ്ധ കുർബാനയ്‌ക്കുശേഷം, കുട്ടികളുടെ സംഘടനയായ MCCL - ബാലദീപം പ്രസിഡന്റ്‌ ശ്രീ. അലൻ സി. ജോമോന്, MCCL ലോഗോയും ഫ്ലാഗും ചേർന്ന ഫ്ലയർ നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. KMRM ജനറൽ സെക്രട്ടറി ലിബു ജോൺ സ്വാഗതവും, സീനിയർ വൈസ് പ്രസിഡന്റും, പോഷകസംഘടനകളുടെ ആനിമേറ്ററുമായ ശ്രീ. സന്തോഷ് പി. ആന്റണി ആമുഖപ്രഭാഷണവും നടത്തി. MCCL വൈസ് പ്രസിഡന്റ് ജുവാൻ ഷിബു മാത്യു, അർപ്പിത ആൻ ജോജി, നോയൽ തോമസ് അലക്സ് (അബ്ബാസിയ ഏരിയ കോഓർഡിനേറ്റർ), ഒലിവിയ മരിയ ബിനു (അഹ്മദി ഏരിയ കോഓർഡിനേറ്റർ), അഞ്ചേല സാറാ ഷാലു (സാൽമിയ ഏരിയ കോഓർഡിനേറ്റർ), ഡെൽന ആൻ ഷാജി (സിറ്റി ഏരിയ കോഓർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.

ട്രഷറാർ ടിങ്കു ജോയ്, വൈസ് പ്രസിഡന്റ് ആൽഫ്രഡ് ചാണ്ടി, വർക്കിംഗ് സെക്രട്ടറി ജയ്സൺ മണ്ണിക്കരോട്ട്, SMCFF HM ലിജു പാറയ്ക്കൽ, MCYM പ്രസിഡന്റ് ലിബിൻ കെ. ബെന്നി, FOM പ്രസിഡന്റ് സിമി അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.