News

കെ.എം.ആർ.എം. ന്റെ 2023 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം 2 ഫെബ്രുവരി 2023 ന്, ഹോളി ഫാമിലി കോ-കത്തീഡ്രലിൽ ദൈവാലയത്തിൽവച്ച് നടന്ന കർമ്മപദ്ധതി ഉദ്ഘാടനത്തെ തുടർന്ന് ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എം. ട്രഷറാർ ശ്രീ. ടിങ്കു ജോയ് മെമ്പർഷിപ്പ് ഫ്ലയർ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന് നൽകുകയും അച്ചൻ ഉദ്ഘാടനം നിർവഹിച്ചു കെ.എം.ആർ.എം. ജോയിന്റ് ട്രഷറാർ-മെമ്പർഷിപ്പ് & ജനറൽ ഫണ്ട്, ശ്രീ. ജോസ് കെ. ജോണിന് കൈമാറി. ശേഷം അബ്ബാസിയ, അഹമ്മദി, സിറ്റി, സാല്മിയ  ഏരിയകളുടെ പ്രസിഡന്റുമാർ തങ്ങളുടെ ഏരിയയിൽ നിന്നുള്ള പുതിയ അംഗങ്ങൾക്കും, പുതിയതായി  കടന്നുവന്ന എം.സി.വൈ.എം. അംഗങ്ങൾക്കും മെമ്പർഷിപ്പ് ഫോറം നൽകിക്കൊണ്ട് ഏരിയയുടെ മെമ്പർഷിപ്പ് ക്യാമ്പയിനും ഉദ്ഘാടനം ചെയ്യപ്പെട്ടു.