News

കെ.എം.ആർ.എം. കർമ്മ പദ്ധതി ഉദ്ഘാടനവും പ്ലാനർ പ്രകാശനവും

കെ.എം.ആർ.എം. ന്റെ 29-ാം മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റതിനെ തുടർന്ന്   2 ഫെബ്രുവരി 2023 ന്, ഹോളി ഫാമിലി കോ-കത്തീഡ്രലിൽ ദൈവാലയത്തിൽവച്ച് നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം 2023 വർഷത്തെ കർമ്മ പദ്ധതി ഉദ്ഘാടനം ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ ദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു, കെ.എം.ആർ.എം. പ്രസിഡന്റ്‌ ശ്രീ ജോജിമോൻ തോമസ്, നാല് ഏരിയ പ്രസിഡണ്ട്മാർ, ജനറൽ സെക്രട്ടറി, ട്രഷറാർ, അഡ്വൈസറിബോർഡ് ചെയർമാൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന കർമ്മപദ്ധതി ഉദ്ഘാടന സമ്മേളനത്തിന് ജനറൽ സെക്രട്ടറി ശ്രീ. ലിബു ജോൺ സ്വാഗതം ആശംസിക്കുകയും, കെ.എം.ആർ.എം. പ്രസിഡണ്ട് ശ്രീ. ജോജിമോൻ തോമസ്  2023 വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ച് ലഘുവിവരണം നൽകുകയും തുടർന്ന് നയപ്രഖ്യാപന പ്രസംഗം നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട അച്ചനും, ഏരിയ പ്രസിഡന്റുമാരും, പോഷക സംഘടന ഭാരവാഹികളും ആശംസകൾ അറിയിച്ചു.

കെ.എം.ആർ.എം. ന്റെ 29-ാം വർഷത്തെ കർമ്മ പദ്ധതിയുടെ ഉദ്ഘാടനത്തെ തുടർന്ന് ഈ വർഷം നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള പ്ലാനർ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ, ജനറൽ സെക്രട്ടറി ശ്രീ. ലിബു ജോണിന് കൈമാറിക്കൊണ്ട്  പ്രകാശനം നിർവഹിച്ചു. വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന സമ്മേളനത്തിലും കെ.എം.ആർ.എം. അംഗങ്ങളുടെ സജീവ പങ്കാളിത്തം പ്രത്യേകം ശ്രദ്ദേയമായി.