News

കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിൽ  വച്ച്  2022 ജനുവരി 26-ന്  കെ.എം.ആർ.എം. ആത്മീയ ഉപദേഷ്ടാവ് വെരി റവ. ഫാ. ജോൺ തുണ്ടിയത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്കുശേഷം കെ.എം.ആർ.എം. ന്റെ   29-ാ മത് ഭരണസമതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലകൾ ഏറ്റെടുത്തു.

ശ്രീ. ജോജിമോൻ തോമസ് പ്രസിഡന്റായും, ശ്രീ. ലിബു ജോൺ ജനറൽ സെക്രട്ടറിയായും, ശ്രീ. ടിങ്കു ജോയി ട്രഷററായും ചുമതല ഏറ്റെടുത്തു.

ശ്രീ. സന്തോഷ് പി ആന്റണി (സീനിയർ വൈസ് പ്രസിഡന്റ്) ശ്രീ. ആൽഫ്രഡ് ചാണ്ടി, ശ്രീ. ജിജോ ജോൺ (വൈസ് പ്രസിഡന്റുമാർ) ശ്രീ.  ജെയ്സൺ മണ്ണിക്കരോട്ട് (വർക്കിങ് സെക്രട്ടറി), ശ്രീ. ജോജി വെള്ളാപ്പള്ളി (ഓഫീസ് സെക്രട്ടറി), ശ്രീ. നോബിൻ ഫിലിപ്പ്, ശ്രീ. ജോസ് ജോൺ (ജോയിന്റ് ട്രഷറാർ), ശ്രീമതി സിമി അനീഷ് (FOM പ്രസിഡന്റ്), ശ്രീ. ലിബിൻ കെ. ബെന്നി (M.C.Y.M. പ്രസിഡന്റ്), ശ്രീ. ലിജു പാറയ്ക്കൽ (SMCFF Head Master), ശ്രീ. ഷിബു ചെറിയാൻ (അബ്ബാസിയ ഏരിയ പ്രസിഡന്റ്), ശ്രീമതി ജാൻസി തോമസ് (അഹ്മദി ഏരിയ പ്രസിഡന്റ്), ശ്രീ. ജുബിൻ പി. മാത്യു (സിറ്റി ഏരിയ പ്രസിഡന്റ്), ശ്രീ. കെ.കെ. ബാബു (സാൽമിയ ഏരിയ പ്രസിഡന്റ്), ശ്രീ. ജോർജ്ജ് തോമസ്സ് (ഉപദേശകസമിതി അദ്ധ്യക്ഷൻ), ശ്രീ. മാത്യു കോശി (ചീഫ്‌ ഓഡിറ്റർ), ശ്രീ. ബിനു വിളയിൽ രാജൻ (ചീഫ്‌ ഇലക്ഷൻ കമ്മീഷൻ),എന്നീ സ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തു.

മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാ ബാവാ ആയിരുന്ന അത്യഭിവന്ദ്യ മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവാ, അഭിവന്ദ്യ സേവേറിയോസ് മെത്രാപ്പോലിത്താ, അഭിവന്ദ്യ ദിവന്നാസിയോസ് മെത്രാപ്പോലിത്താ, എന്നിവരുടെ ഓർമ്മദിനവും ശേഷം നേർച്ചവിതരണവും നടത്തി.

26 January 2023.