News

വത്തിക്കാൻ സിറ്റി: കാലം ചെയ്ത പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കബറടക്കം ഇന്ന്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന അന്ത്യകർമ്മ ശുശ്രൂഷകൾക്ക് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ മുഖ്യ കാർമ്മികത്വം വഹിക്കും.

ആധുനിക കാലഘട്ടത്തിൽ ഇതാദ്യമായാണ് ഒരു എമരിറ്റസ് മാർപ്പാപ്പയുടെ മൃതസംസ്ക്കാരം നടക്കുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, കെ.സി.ബി.സി. പ്രസിഡന്റുമായ അത്യഭിവന്ദ്യ കർദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സി.ബി.സി.ഐ. പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാവേലിക്കര രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്താ എന്നിവർ സംസ്ക്കാര ശുശ്രൂഷയിൽ സംബന്ധിക്കും.

ഒന്നരലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാർപ്പാപ്പയ്ക്ക് ആദരമർപ്പിക്കാനെത്തിയത്.