News

ഓണവില്ല് 2022 - ഓണപ്പാട്ട് മത്സരം - വിജയികൾ

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് ( KMRM ) സിറ്റി ഏരിയ കൂട്ടായ്മയുടെ  ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച്  സെക്ടർ അടിസ്ഥാനത്തിൽ നടത്തിയ  ഓണവില്ല് 2022 എന്ന  ഓണപ്പാട്ട്  മത്സര വിജയികളെ ഇന്നലെ (11 നവംബർ)  നടന്ന വിളവോത്സവ വേദിയിൽ വെച്ച്  കെ എം ആർ എം ആത്മീയ പിതാവ്  ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ പ്രഖ്യാപിക്കുകയും, തദവസരത്തിൽ വിജയിച്ച ടീമുകൾക്ക് ട്രോഫിയും സമ്മാനവും നൽകുകയുണ്ടായി.

മത്സര വിജയികൾ

ഒന്നാം സമ്മാനം

അറേബ്യാ മാതാ സെക്ടർ ടീം, അഹമ്മദി ഏരിയ

രണ്ടാം സമ്മാനം

സെൻറ് പീറ്റേഴ്‌സ് സെക്ടർ ടീം, സിറ്റി ഏരിയ

മൂന്നാം സമ്മാനം

മേരി മാതാ സെക്ടർ ടീം, അഹമ്മദി ഏരിയ

ഞങ്ങൾക്ക് ഈ മത്സരം നടത്തുവാൻ വേണ്ട അനുവാദം  തന്ന കെ.എം.ആർ.എം ആത്മീയ പിതാവ് പ്രിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചനോടും, കെ.എം.ആർ.എം സെൻട്രൽ കമ്മിറ്റിയോടും ഉള്ള ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു.

വളരെ ചെറിയ കൂട്ടായ്മ ആയ സിറ്റി ഏരിയ നടത്തിയ ഈ മത്സരത്തിൽ പങ്കെടുത്ത  അഹമ്മദി, സാൽമിയ, സിറ്റി എന്നീ ഏരിയകളിലെ സെക്ടർ ടീമികളോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. ഞങ്ങളുടെ ഈ എളിയ ഉദ്യമത്തെ  സഹായിച്ച എല്ലാ കുടുംബാംഗങ്ങളോടും ഉള്ള സ്നേഹവും കൃതജ്ഞതയും അറിയിക്കുന്നു.

 ഏവർക്കും സിറ്റി ഏരിയയുടെ ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ.

https://youtu.be/HQ7L7w0Rpm0