News

എം.സി.വൈ.എം കുവൈറ്റിന്റെ ചാരിറ്റി പ്രവർത്തന രംഗത്ത് ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. നിങ്ങളിൽ ഒരുവന് ഇത് ചെയ്യുമ്പോൾ എനിക്ക് തന്നെയാണ് ചെയ്യുന്നത് എന്ന കർത്താവിന്റെ തിരുവചനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പാവപ്പെട്ട ഒരു കുടുംബത്തിന് സുരക്ഷിത ഭവനം ഒരുക്കുക എന്ന സ്വപ്നം നാളെ യാഥാർഥ്യമാവുകയാണ്.
 
എം. സി. വൈ. എം കുവൈറ്റിന്റെ 2020 - 2021 വർഷത്തെ ചാരിറ്റി പ്രവർത്തനത്തിന് ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും കൂദാശയും 2022 നവംബർ 11- തീയതി വെള്ളിയാഴ്ച നാളെ 8:30 Am (IST ) മണിക്ക് പത്തനംതിട്ട രൂപത അധ്യക്ഷൻ അഭിവന്ദ്യ. സാമുവേൽ മാർ ഐറേനിയോസ് പിതാവിന്റെ തൃക്കരങ്ങളാൽ കൂദാശ ചെയ്യപ്പെടുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു