കുവൈറ്റിലെ മലങ്കര സഭാ മക്കളുടെ കൂട്ടായ്മയായ KMRM ന്റെ സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KMRM കുട്ടികൾക്കായി നിറക്കൂട്ട് എന്ന പേരിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 30 വെള്ളിയാഴ്ച സാൽമിയ സ്പന്ദൻ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരം ബഹുമാനപ്പെട്ട സജി മാടമണ്ണിൽ അച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീ. ജിബി എബ്രഹാം അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശ്രീ. ജിനു ഫിലിപ്പ് സ്വാഗതവും ട്രഷറാർ ശ്രീ. തോമസ് വർഗീസ് നന്ദിയും അർപ്പിച്ചു. 4 ഏരിയകളിൽ നിന്നായി 120 ൽ പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഇവന്റ് കോർഡിനേറ്റർ ശ്രീ. ജൂബി ജോർജ്, ശ്രീ. ഗീവർഗീസ് തോമസ്, ശ്രീ. വർഗീസ് ജോൺ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.