News

KMRM സാൽമിയ ഏരിയയുടെ നേതൃത്വത്തിൽ, KMRM ലെ എല്ലാ കുട്ടികൾക്കുമായി ഒരുക്കിയ നിറക്കൂട്ട് ചിത്രരചനാ മത്സരം, സെപ്റ്റംബർ 30, വെള്ളിയാഴ്ച സാൽമിയ സ്പന്ദൻ കൾച്ചറൽ സെന്ററിൽ വച്ചു നടത്തപ്പെട്ടു. 120 ൽ അധികം മത്സരാർഥികളും 70 നു മേൽ മാതാപിതാക്കളുടെയും സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും സംപുഷ്ടമായ വേദി വൻ വിജയമായിത്തീർന്നു.

ഈ പരിപാടി ഇത്രമേൽ വിജയകരമാക്കാൻ സഹായിച്ച സർവശക്തനായ ദൈവത്തോട് നന്ദി പറയുന്നു.

കുട്ടികൾക്കായി ഇത്തരത്തിൽ ഒരു പരിപാടി നടത്താൻ അനുവാദം തന്ന ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ, സാന്നിധ്യം ഇല്ലായിരുന്നു എങ്കിലും ഫോണിലൂടെ ബന്ധപ്പെട്ടു വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർത്ഥനയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്ത ബഹുമാനപ്പെട്ട അച്ചന് ഏറെ സ്നേഹത്തോടെ നന്ദി പറയുന്നു.

നിറക്കൂട്ട് ചിത്രരചനാ മത്സരം ഔപചാരികമായ ഉത്ഘാടനം ചെയ്ത പ്രിയ ബഹുമാനപ്പെട്ട സജി മാടമണ്ണിൽ അച്ചനോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

കുട്ടികൾക്കായി ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ സഹായിച്ച KMRM സെൻട്രൽ കമ്മിറ്റി, പ്രത്യേകിച്ച് ഉദ്ഘാടന വേളയിൽ ആശംസകൾ അറിയിച്ച KMRM പ്രസിഡന്റ്‌ ശ്രീ. ജോസഫ് ഡാനിയേൽ, സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ഞങ്ങളെ സഹായിച്ച സെക്രട്ടറി ശ്രീ. മാത്യു കോശി, ട്രഷറാർ ശ്രീ. ജിമ്മി എബ്രഹാം, മറ്റു എല്ലാ സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

ഈ പരിപാടിയുടെ വിജയത്തിനായി സഹായിച്ച ഏരിയ പ്രസിഡന്റുമാർ, പോഷക സംഘടനാ പ്രസിഡന്റുമാർ, മറ്റു ഏരിയ എക്സിക്യൂട്ടീവ്സ് എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.

ഈ പരിപാടിയുടെ വിജയത്തിനായി ഏറ്റവും കൂടുതൽ പരിശ്രമിച്ച ഞങ്ങളുടെ 4 ഏരിയ കോർഡിനേറ്റർസ് അലക്സ്‌ ബേബി (City), ബിൻസു റിജോ (Ahmadi), ലിജു പാറക്കൽ (Abbasiya), റേച്ചൽ ഫിലിപ്പ് (Salmiya) എന്നിവരെ ഏറ്റം സ്നേഹത്തോടെ ഓർക്കുകയും നല്കിയ പിന്തുണക്കു നന്ദി പറയുകയും ചെയ്യുന്നു.

 

ഈ പരിപാടിയുടെ വിജയത്തിനായി മനോഹരമായ ഒരു ടീസർ വീഡിയോ ചെയ്തു സഹായിച്ച ശ്രീ. അനീഷ് K. സൈമണിനെയും, ചെറുതും വലുതുമായ സംഭാവനകൾ കൊണ്ട് ഞങ്ങളെ സഹായിച്ച KMRM കുടുംബാംഗങ്ങൾ എല്ലാവരെയും സ്നേഹത്തോടെ ഓർക്കുകയും നന്ദി പറയുകയും ചെയ്യുന്നു.

പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച കൺവീനർ ശ്രീ.  ജൂബി ജോർജ്, ജോയിന്റ് കൺവീനർ ശ്രീ. ഗീവർഗീസ് തോമസ്, എല്ലാ സാങ്കേതിക സഹായങ്ങളും ചെയ്തു തന്ന ശ്രീ. റിച്ചി ജോർജ്, ശബ്ദ സംവിധാനം ഒരുക്കിയ ശ്രീ. ജേക്കബ് ഫിലിപ്പ്, വോളന്റിയേഴ്സ് ആയി കടന്നു വന്ന എല്ലാ പ്രിയപ്പെട്ടവരെയും നന്ദിയോടെ ഓർക്കുന്നു.

 

ഏതൊരു പരിപാടിയുടെയും വിജയം അതിൽ പങ്കെടുക്കുന്നവരുടെ ആത്മാർത്ഥമായ സഹകരണം ആണ്, പങ്കെടുത്ത എല്ലാ കുട്ടികളെയും, അവരെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും, മതബോധന അദ്ധ്യാപകരെയും നന്ദിയോടെ ഓർക്കുകയും എല്ലാ മത്സരാർഥികൾക്കും വിജയാശംസകൾ നേരുകയും ചെയ്യുന്നു.

കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിഹിപ്പിക്കുക എന്ന ഉദേശ്യത്തോടെയുള്ള ഈ ഉദ്യമത്തെ വിജയത്തിലേക്ക് എത്തിക്കാൻ സഹകരിച്ച എല്ലാ KMRM കുടുംബാംഗങ്ങളെയും ഏറെ സ്നേഹത്തോടെ ഓർക്കുകയും നന്ദി പറയുകയും ചെയ്യുന്നു.

 

പ്രാർത്ഥനയോടെ,

സാൽമിയ ഏരിയ കമ്മിറ്റി.