News

അഭിനന്ദനങ്ങൾ....

10-ാം ക്ലാസ്സിൽ CBSE വിഭാഗത്തിൽ 96.6% മാർക്കോടെ വിജയിച്ച്, ഫഹാഹീൽ - ഗൾഫ് ഇന്ത്യൻ സ്ക്കൂളിൽ 3-ാം റാങ്ക് കരസ്ഥമാക്കിയ ഡാനി ജോൺ തോമസ് നെ കെ.എം.ആർ.എം. അൾത്താര ശുശ്രൂഷകർ അഭിനന്ദിച്ചു.

അഹ്മദി ഏരിയ - എസ്തർ കുടുംബകൂട്ടായ്മ അംഗവും, ഏരിയ പ്രസിഡന്റുമായ ശ്രീ. തോമസ് ജോണിന്റെ മകനും, അൾത്താര ശുശ്രൂഷകനുമായ ഡാനിയ്ക്ക്, 2022 സെപ്റ്റംബർ 23, വൈകിട്ട് 7:30 ന് സിറ്റി വിർജിൻ മേരി ഹാളിൽ വച്ച് നടത്തിയ വിശുദ്ധ കുർബാനയ്ക്ക് ശേഷം, ബഹുമാനപ്പെട്ട സജി മാടമണ്ണിൽ അച്ചൻ, അൾത്താര ശുശ്രൂഷകരുടെ വക സ്നേഹസമ്മാനം കൈമാറുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ കെ.എം.ആർ.എം. പ്രസിഡന്റ് ശ്രീ. ജോസഫ് കെ. ഡാനിയേൽ, ട്രഷറാർ ശ്രീ . ജിമ്മി പാറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.