News

KMRM അബ്ബാസിയ ഏരിയയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി “ചെപ്പ്” എന്നപേരിൽ ഒരു അവധിക്കാല ഏകദിനക്യാമ്പ് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടത്തി. പ്രസ്തുത ക്യാമ്പ് കെ.എം.ആർ.എം. ആത്മീയ ഉപദേഷ്ടാവ് പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ശ്രീ. ബിനു എബ്രഹാം ഉദ്ഘാടന സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. കെ.എം.ആർ.എം. പ്രസിഡൻറ് ശ്രീ. ജോസഫ് കെ. ഡാനിയേൽ ആശംസയർപ്പിച്ചു. നേതൃത്വ പരിശീലന ക്ലാസ്സിന് ശ്രീ. ബാബുജി ബത്തേരി നേതൃത്വം നല്കി. ശ്രീ. ബാപ്റ്റിസ്റ്റ് അംബ്രോസ് കൺവീനറായിരുന്ന ക്യാമ്പിന് സനു അനിഷ്, റീജ റാണ, ജോയ്സ് ജിമ്മി, രേഖ ജയ്മോൻ, ആനി കോശി എന്നിവരും ഏരിയ കമ്മിറ്റിയംഗങ്ങളും കേന്ദ്രകമ്മറ്റിയംഗങ്ങളും നേതൃത്വം നല്കി. നാല് ഏരിയകളിൽ നിന്നും 79-ൽ അധികം കുട്ടികൾ ക്യാംപിൽ പങ്കെടുത്തു. രാവിലെ 09:00 മണിയ്ക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 05:30 തോടെ സമാപിച്ചു.

Gallery: https://kmrm.net/Welcome/AbbasiyaGallery/6