News

എം.സി.വൈ.എം. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുവ T20 കപ്പ്‌ സീസൺ 9 ക്രിക്കറ്റ്‌ ടൂർണമെന്റ്, ഫെബ്രുവരി 4-ാം തീയതി ഔദ്യോഗികമായ് തുടക്കം കുറിച്ചു. ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ  അബ്ബാസിയ ഗ്രൗണ്ടിൽ വച്ചു ഫെബ്രുവരി 11-ാം തീയതി നടത്തപ്പെട്ടു. സൽമാൻ സ്ട്രൈക്കേഴ്സും - യുവ സ്മാഷേഴ്സും തമ്മിലുള്ള ആദ്യ മത്സരത്തിൽ സൽമാൻ സ്ട്രൈക്കേഴ്സ് വിജയികളായി. മത്സരത്തിൽ സൽമാൻ സ്ട്രൈക്കേഴ്സ് താരം  രാഹുൽ രാഘവൻ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

കിങ്സ് ഇലവൻ പഞ്ചാബും - ഡ്രീം ഐക്കൺസും തമ്മിലുള്ള രണ്ടാം മത്സരത്തിൽ ഡ്രീം ഐക്കൺസ് വിജയികളായി. മത്സരത്തിൽ ഡ്രീം ഐക്കൺസ് താരം  അനീഷ് മാത്യു മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ദിനത്തിലെ മൂന്നാം മത്സരത്തിൽ കൊച്ചിൻ ഹാരിക്കൻസും - യുവ ചലച്ചേഴ്‌സും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ, കൊച്ചിൻ ഹാരിക്കൻസ് വിജയം സ്വന്തമാക്കി. മത്സരത്തിൽ കൊച്ചിൻ ഹാരിക്കൻസ് താരം നവീൻ രാജ് മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഫർവാനിയ ഇലവൻസും FMC യും തമ്മിലുള്ള നാലാം മത്സരത്തിൽ FMC വിജയികളായി. FMC യുടെ താരം ഷിജു മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ യുവ T20 കപ്പ്‌ സീസൺ 9 ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയായി.

 ഫെബ്രുവരി 18-ാം തീയതി മുതൽ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാകും.