News

കുവൈറ്റ്സിറ്റി: കെ.എം.ആർ.എം. ൻ്റെ യുവജന പ്രസ്ഥാനമായ  എം. സി. വൈ.എം – കുവൈറ്റ് നടത്തുന്ന ക്രിക്കറ്റ് ടൂർണമെൻ്റ്  "യുവ T20 കപ്പ് സീസൺ 9" ഫെബ്രുവരി 4 ന് അബ്ബാസിയ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ആരംഭിച്ചു. എം.സി.വൈ.എം പ്രസിഡൻ്റ് ശ്രീ.നോബിൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ,  സെക്രട്ടറി ശ്രീ. ജയിംസ്‌ കെ.എസ്. സ്വാഗതം ആശംസിക്കുകയും, എം. സി. വൈ.എം. ഡയറക്ടർ  റവ. ഫാ. ജോൺ തുണ്ടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു  . കെ.എം.ആർ.എം പ്രസിഡണ്ട് ശ്രീ. ജോസഫ്. കെ.ഡാനിയേൽ  യുവ T 20 കപ്പ്‌ സീസൺ 9 ക്രിക്കറ്റ്‌ ടൂർണമെന്റ് ഔദ്യോഗികമായ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ എം.സി.വൈ.എം. ആനിമേറ്റർ ശ്രീ. ബിജി. കെ. എബ്രഹാം, ടൂർണമെൻ്റ് പേട്രൺ ശ്രീ. ഷിബു ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു.  കെ.എം.ആർ.എം. ജനറൽ സെക്രട്ടറി ശ്രീ. മാത്യു കോശി, ട്രഷറർ ശ്രീ. ജിമ്മി എബ്രഹാം, യുവ T20 ടൂർണന്മെൻ്റ് കൺവീനർ ശ്രീ. ലിബിൻ ഫിലിപ്പ്, ടൂർണമെൻ്റ് അഡ്വൈസർ ശ്രീ. ഷിബു പാപ്പച്ചൻ, ടൂർണമെൻ്റ് മാനേജർ ശ്രീ. അനു വർഗീസ്, കെ.എം.ആർ.എം. ഏരിയ പ്രസിഡൻ്റുമാർ, എം.സി.വൈ.എം. ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരായിരുന്നു. ട്രഷറർ ശ്രീ. ഫിനോ മാത്യു പാട്രിക് നന്ദി അറിയിക്കുകയും ചെയ്തു.


തുടർന്ന് ഫ്രണ്ട്‌സ് ക്രിക്കറ്റ്‌ ക്ലബ്ബും ആഷസ് കുവൈറ്റും തമ്മിലുള്ള ആദ്യ മത്സരത്തോടെ ടൂർണമെൻ്റിന് തുടക്കം കുറിച്ചു. കുവൈറ്റിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റ് ഫെബ്രുവരി 25-ാം  തീയതി സമാപിക്കും.