News

21/01/2022 വെള്ളിയാഴ്ച സിറ്റി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വി. കുർബാനയ്ക്കുശേഷം എം. സി. വൈ.എം - കെ.എം.ആർ.എം. കുവൈറ്റിന്റെ 2022 വർഷത്തെ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത്, പ്രസിഡന്റ് ശ്രീ. നോബിൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ ചുമതല ഏറ്റെടുത്തു. എം. സി. വൈ.എം ഡയറക്ടർ, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത് അച്ചൻ ചൊല്ലിക്കൊടുത്ത  എം. സി. വൈ. എം പ്രതിജ്ഞ  ഏറ്റു ചൊല്ലി 15 അംഗ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് എം.സി.വൈ.എം മുൻ പ്രസിഡന്റ് ശ്രീ.അനിൽ ജോർജ്ജ് രാജൻ 2022 വർഷത്തെ പ്രസിഡന്റ് ശ്രീ. നോബിൻ ഫിലിപ്പിന് എം. സി. വൈ.എം ഭരണഘടനയും എം.സി. വൈ. എം പതാകയും കൈമാറി. എം. സി. വൈ. എം മുൻ സെക്രട്ടറി ശ്രീ. ഫിനോ മാത്യു പാട്രിക് റിപ്പോർട്ടും റെക്കോർഡ്സും 2022 വർഷത്തെ സെക്രട്ടറി ശ്രീ. ജെയിംസ് കെ. എസ്. ന് കൈമാറി. എം സി വൈ എം മുൻ ട്രഷറർ ശ്രീ നോബിൻ ഫിലിപ്പ് ഫിനാൻഷ്യൽ റെക്കോർഡ്സ്  2022 വർഷത്തെ ട്രഷറർ ശ്രീ. ഫിനോ മാത്യു പാട്രിക് ന് കൈമാറി.

സെക്രട്ടറി ശ്രീ. ജെയിംസ് കെ. എസ്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു.