News

മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെൻറ്റും BDK കുവൈറ്റ് ചാപ്റ്ററും ചേർന്ന് 05 നവംബർ 2021 ന് അദാൻ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ച ജോസഫ് ക്രിസ്റ്റോ മെമ്മോറിയൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് വളരെ ഭംഗിയായി പൂർത്തീകരിച്ചു.
കേരളപ്പിറവിയോട്  അനുബന്ധിച്ച്,  ഇന്ത്യ- കുവൈറ്റ് നയതന്ത്രബന്ധത്തിന്റെ 60 മത് വാർഷികത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികത്തിന്റെയും ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
നമ്മളിൽ നിന്ന് അകാലത്തിൽ വേർപിരിഞ്ഞ ജോസഫ് ക്രിസ്റ്റോയുടെ സ്മരണകളെ നെഞ്ചോടു ചേർത്ത് നടത്തിയ ഈ രക്തദാന സംരംഭം വിജയകരമാക്കിത്തീർക്കുവാൻ, നമുക്കൊപ്പം ചേർന്ന് നിന്ന് കാര്യങ്ങൾ ഒക്കെയും ക്രമീകരിച്ച BDK  കുവൈറ്റ് ചാപ്റ്ററിനെയും , അതിലെ എല്ലാ അംഗങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.
ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയും, സാന്നിധ്യത്താൽ പരിപാടിയെ ധന്യമാക്കുകയും ചെയ്ത നമ്മുടെ മാർഗ്ഗദർശിയും ആത്മീയഉപദേഷ്ടാവുമായ ബഹുഃ ജോൺ തുണ്ടിയത്ത്‌ അച്ചനോടുള്ള നന്ദിയും കടപ്പാടും പ്രത്യേകമായി രേഖപ്പെടുത്തിക്കൊള്ളട്ടെ.
രക്‌തദാനത്താലും സാന്നിധ്യത്താലും പരിപാടിയുടെ പൂർണ്ണ വിജയത്തിനായി പ്രവർത്തിച്ച MCYM പ്രസിഡൻറ്റ് ശ്രീ. അനിൽ ജോർജ് രാജൻ , അനിമേറ്റർ ശ്രീ. ആൽഫ്രഡ്‌ ചാണ്ടി, KMRM ജനറൽ സെക്രട്ടറി ശ്രീ. ലിബു ജോൺ, KMRM ഭാരവാഹികൾ, MCYM  എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ, വോളൻറ്റിയേഴ്സ് ആയി പ്രവർത്തിച്ചവർ , KMRM അംഗങ്ങൾ , MCYM അംഗങ്ങൾ എന്നിവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നതിനോടൊപ്പം പങ്കെടുത്ത ഏവരെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.