News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ വന്ദ്യ ജോൺ പുത്തൻവിളയിൽ  കോർ എപ്പിസ്‌കോപ്പോ (83), ഇന്ന്, 2021 ഒക്ടോബർ 24- ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു.

സിറ്റി ഏരിയ-സെന്റ്. പോൾസ് സെക്ടർ, മൌണ്ട് താബോർ അംഗം, ശ്രീ. അജിത് വിൽസൺ ന്റെ പിതൃ സഹോദരനാണ്, വന്ദ്യ കോർ എപ്പിസ്കോപ്പാ അച്ചൻ.

സംസ്കാരശുശ്രൂഷ 2021 ഒക്ടോബർ 26 രാവിലെ 10.30 ന് പഴകുളം, പുത്തൻവിളയിൽ ഭവനത്തിൽ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കും.  പഴകുളംസെന്റ് മാത്യൂസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ 2021 ഒക്ടോബർ 26 രാവിലെ 11.30 -ന് നടക്കുന്ന സംസ്കാരശുശ്രൂഷയ്ക്ക് മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്നു.

YouTube link.  https://youtu.be/QOlDoRejPq0