News

കർത്താവിൽ പ്രിയരേ,

    ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ട് നോമ്പ് ആചരണവും ഈ വർഷവും, നോമ്പോടും പ്രാർത്ഥനയോടും കൂടി, 2021 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ തീയതികളിൽ, ഭക്ത്യാദരപൂർവ്വം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഓഗസ്റ്റ് 31 മുതൽ എല്ലാ ദിവസവും വൈകിട്ട് 7:00 ന് സന്ധ്യാപ്രാർത്ഥനയും  ഫ്രണ്ട്സ് ഓഫ് മേരി അംഗങ്ങളുടെ നേതൃത്വത്തിൽ ജപമാലയും, സെപ്റ്റംബർ 8 ന് വൈകിട്ട് 7:30 ന്, കുവൈറ്റ് സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച്, ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, പരിശുദ്ധ മാതാവിനോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും  നടത്തുന്നതാണ്. പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിൽ വിശ്വാസികളേവരും നേർച്ചകാഴ്ചകളോടെ പങ്കെടുത്ത്, മദ്ധ്യസ്ഥം യാചിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ സാദരം ക്ഷണിക്കുന്നു.