News

Ivania Season-6 Final was on 09 Oct 2020 at Zoom App. The Quiz Master was Rev. Fr. Sheen Thankalayam. Congratulations to the winning teams. 

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു, കുവൈറ്റിലെ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസ സമൂഹം, കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെൻ്റ് (കെ.എം.ആർ.എം.), പുനരൈക്യ ശില്പിയും, ഭാഗ്യസ്മരണാർഹനുമായ, ദൈവദാസൻ മാർ ഈവാനിയോസ് പിതാവിൻ്റെ നാമധേയത്തിൽ, എല്ലാവർഷവും നടത്തിവരുന്നതായ ഈവാനിയ ക്വിസ്സ്, 2020 സെപ്റ്റംബർ 18-ാം തീയതി, വെള്ളിയാഴ്ച, ഈവാനിയ സീസൺ-6 എന്ന പേരിൽ കെ.എം.ആർ.എം. ൻ്റെ കുടുംബകൂട്ടായ്മകളിലെ എല്ലാ അംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട്, മത്സരങ്ങളുടെ പ്രാഥമികഘട്ടം നടത്തപ്പെടുകയുണ്ടായി. ഏകദേശം 100 ൽ കുറയാത്ത അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായി. അതിൽ വിജയികളായവരെ പ്രത്യേകം അനുമോദിക്കുന്നതോടൊപ്പം, ഇതിനുവേണ്ടി എല്ലാരീതിയിലും പ്രയത്നിച്ച ഏരിയ കമ്മിറ്റിയോടും, സെക്ടർ കോഓർഡിനേറ്റേഴ്സ്, പ്രയർ കോഓർഡിനേറ്റേഴ്സ്, കുടുംബകൂട്ടായ്മ ലീഡേഴ്സ്, മറ്റ് എല്ലാ അംഗങ്ങളോടുമുള്ള പ്രത്യേക നന്ദിയും അറിയിക്കുന്നു. പ്രാഥമികഘട്ടത്തിൽ, ഓരോ കുടുംബകൂട്ടായ്മകളിൽ നിന്നും മത്സരിച്ചു വിജയിച്ചവരിൽ നിന്നും നാല് അംഗങ്ങൾ ഉൾപ്പെടുന്ന 10 സെക്ടർ ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട്, ഈവാനിയ സീസൺ-6 ഫൈനൽ മത്സരം, ഒക്ടോബർ 9-ാം തീയതി, 02:30 പി.എം. നു (I.S.T. 05:00 PM) നടത്തപ്പെടുന്നു. കോവിഡിൻ്റെ പ്രതിസന്ധിഘട്ടംമൂലം, Zoom App. ലൂടെയാണ് ഈ ക്വിസ്സ് ഫൈനൽ പ്രോഗ്രാം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നത്. അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ തിരുമനസ്സു കൊണ്ട്, ഈവാനിയ സീസൺ-6 ഫൈനലിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്നതാണ്. പ്രിയ ബഹുമാനപ്പെട്ട ഷീൻ തങ്കാലയം അച്ചൻ നമ്മുടെ ക്ഷണം സ്വീകരിച്ച്, ക്വിസ്സ് മാസ്റ്ററായി ഈ പ്രോഗ്രാമിനെ നയിക്കുന്നതുമാണ്. ജനറൽ കൺവീനേഴ്സ് : ജിജു വർഗ്ഗീസ് & ലിബു ജോൺ