ഓഗസ്റ്റ് 08 ന് നമ്മേ വിട്ടുപിരിഞ്ഞ പ്രിയ റെനി ജേക്കബ് (39), ന്റെ മൃതദേഹം 11 ഓഗസ്റ്റ്, ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം ഉച്ചയ്ക്ക് 01:00 മണിയ്ക്ക്, കുവൈറ്റിൽ നിലവിലുള്ള പ്രോട്ടോക്കോള്‍ പ്രകാരം സബാ മോര്‍ച്ചറിയില്‍ ശുശ്രൂഷകൾ നടത്തുന്നതും, പൊതു ദര്‍ശനത്തിന് വയ്ക്കുന്നതുമാണ്.
സംസ്‌ക്കാരം, 12 ഓഗസ്റ്റ്, വ്യാഴാഴ്ച, ഉച്ചയ്ക്ക് 12 മണിയ്ക്ക്, സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം, ഹരിപ്പാട് സെന്റ്. മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടത്തുന്നതുമാണ്.
K.M.R.M. സിറ്റി ഏരിയയുടെ 2021 ലെ ട്രഷറാർ ആയി സേവനമഷ്ടിച്ചു വരികയായിരുന്നു റെനി ജേക്കബ്.
ഭാര്യ – രജനി, കുവൈറ്റ് മിനിസ്ട്രി ഇബിൻ സിന ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആണ്, മക്കൾ - ജുവാൻ (8), റോഹൻ (5).
ഇന്ന്, ചൊവ്വാഴ്ച വൈകിട്ട് 08:00 മണിയ്ക്ക് ഭവനത്തിൽവച്ച് സന്ധ്യാപ്രാർത്ഥനയും ഒന്നാം ശുശ്രൂഷയും നടത്തപ്പെടുന്നു.